ഇരട്ടയിലെ ഗാനരംഗത്തുനിന്ന്
ജോജു ജോർജ് നായകനായ ഇരട്ടയിലെ ആദ്യ ഗാനമായ 'പുതുതായൊരിത്' ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ ആ മനോഹര ഗാനം പാടിയത് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ഷഹബാസ് അമൻ ആണ്. ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നുനിർമിച്ച 'ഇരട്ട'യുടെ സംവിധാനം രോഹിത് എം ജി കൃഷ്‍ണൻ ആണ്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം ജൈത്രയാത്ര തുടരുകയാണ്.
മ്യൂസിക് പ്രൊഡ്യൂസർ: ജേക്സ് ബിജോയ്, ഡാനിയേൽ ജോസഫ് ആന്റണി, എബിൻ പള്ളിച്ചൻ. ഗിറ്റാർ: സുമേഷ് പരമേശ്വർ, ബാസ്സ്: നേപ്പിയർ നവീൻ, ഫ്ലൂട്ട്: ജോസി ആലപ്പുഴ, സന്തൂർ- ലോകേഷ്, അഡിഷണൽ റിതം - ശ്രുതിരാജ്, സെഷൻ ക്രമീകരണം: ഡാനിയേൽ ജോസഫ് ആന്റണി, മനീത് മനോജ് ,മൈൻഡ് സ്കോർ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീൻ. മിക്സിങ് ആൻഡ് മാസ്റ്ററിങ്: മിഥുൻ ആനന്ദ്, ചീഫ് അസോസിയേറ്റ്: അഖിൽ ജെ ആനന്ദ്. റെക്കോർഡിങ് സ്റ്റുഡിയോ -മൈൻഡ്സ്കോർ മ്യൂസിക്, കൊച്ചി, സൗണ്ട്ടൌൺ സ്റ്റുഡിയോ, ചെന്നൈ , സപ്‌താ റെക്കോർഡ്‌സ്, കൊച്ചി.
അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. വരികൾ : അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ. പി ആർ ഓ : പ്രതീഷ് ശേഖർ. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ
Content Highlights: puthuthayorithu song video out, joju george movie iratta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..