ഇരട്ടയിൽ അഞ്ജലിയും ജോജു ജോർജും | ഫോട്ടോ: www.facebook.com/rohitmg.krishnan/photos
മലയാള സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ചടക്കി വീണ്ടും ജോജു ജോർജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീർത്ത ജോജു ജോർജ് ഇത്തവണ അഭിനയത്തിൽ മത്സരിക്കുന്നത് തന്നോട് തന്നെയാണ്.
ഇരട്ടയിൽ പ്രമോദ് കുമാർ, വിനോദ് കുമാർ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നൽകിയാണ് സ്വീകരിച്ചത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെൻഡിൽ ഹൗസ് ഫുൾ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്. കാമ്പുള്ള കഥയും കഥാപാത്രങ്ങളും മിന്നുന്ന മേക്കിങ്ങും ചേർന്ന ഇരട്ടയുടെ ക്ലൈമാക്സിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
അപ്പു പത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സൈജു വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്‌ണൻ ആണ്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം. ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ. പി ആർ ഓ പ്രതീഷ് ശേഖർ.
Content Highlights: iratta movie weekened report, joju george and rohith mg krishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..