കളി മഴ മുടക്കിയാല്‍ നേട്ടം ഗുജറാത്തിന്; അല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍


2 min read
Read later
Print
Share

Photo: twitter.com/IPL

ചെന്നൈ: ചൊവ്വാഴ്ച എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുകയാണ്. 2023 ഐപിഎല്‍ ഫൈനലിലെത്തുന്ന ആദ്യ ടീം ഏതെന്ന് ഇനി മണിക്കൂറുകള്‍ക്കകം അറിയാം. കഴിഞ്ഞവര്‍ഷം ഐ.പി.എലില്‍ കളിച്ചുതുടങ്ങി ആദ്യവര്‍ഷംതന്നെ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണിലും സ്ഥിരത പുലര്‍ത്തിയ ടീമാണ്. പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമും ഗുജറാത്ത് തന്നെ. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം, പ്രാഥമിക ഘട്ടത്തിലെ 14 മത്സരങ്ങളില്‍ പത്തും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്.

ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോനി നയിക്കുന്ന ടീം കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായി തലകുനിച്ച് മടങ്ങിയിടത്തുനിന്ന് ഇക്കുറി ഉജ്ജ്വലമായി തിരിച്ചുവന്നവരാണ്. ടൂര്‍ണമെന്റില്‍ നാലുവട്ടം ചാമ്പ്യന്മാരായ ചെന്നൈയുടെ 12-ാം പ്ലേ ഓഫാണിത്. എന്നാല്‍ ഗുജറാത്തിനെതിരേ ചെന്നൈ ഇതുവരെ ജയിച്ചിട്ടില്ല. രണ്ടു സീസണുകളിലായി നടന്ന മൂന്നു മത്സരങ്ങളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ മത്സരം ചെന്നൈയുടെ സ്വന്തം തട്ടകത്തിലാണെന്നത് അവരുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടാനിരിക്കേ ചെപ്പോക്കിലെ കാലാവസ്ഥയും ചര്‍ച്ചാവിഷയമാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് ചെപ്പോക്കില്‍ മഴ പെയ്യാനുള്ള സാധ്യത കുറവാണ്. ചെന്നൈയില്‍ ഇപ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാണ്. രണ്ട് ശതമാനം മാത്രമാണ് മഴയ്ക്കുളള സാധ്യത.

എന്നിരുന്നാലും മഴ പെയ്ത് മത്സരം മുടങ്ങിയാല്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ നിശ്ചയിക്കുക. ഇനി ഗ്രൗണ്ടിലെ സാഹചര്യം സൂപ്പര്‍ ഓവര്‍ നടത്താനും അനുയോജ്യമല്ലെങ്കില്‍ ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും വിജയികളെ തീരുമാനിക്കുക. റിസര്‍വ് ദിനങ്ങള്‍ ഇല്ലാത്തതിനാല്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിവയില്‍ മാത്രമേ ഈ നിയമം ബാധകമാകൂ.

ക്വാളിഫയര്‍ 1 മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ലീഗ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പര്‍മാരായതിനാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നേരിട്ട് ഫൈനലിലേക്ക് കടക്കും.

ബുധനാഴ്ച ഇതേ വേദിയില്‍ മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലാണ് എലിമിനേറ്റര്‍ മത്സരം. പിന്നീട്, ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിവ യഥാക്രമം വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.


കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

Content Highlights: What Happens If Gujarat Titans vs Chennai Super Kings Qualifier 1 Is Abandoned Due To Rain

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ms dhoni

1 min

ധോനിയുടെ കാല്‍മുട്ടിന് പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക്

May 31, 2023


amit shah

1 min

സ്‌റ്റേഡിയത്തില്‍ മഴ പെയ്താലും 30 മിനിറ്റില്‍ മത്സരം പുനരാരംഭിക്കാം, അമിത് ഷായെ ട്രോളി ആരാധകര്‍

May 31, 2023


dhoni and jadeja

1 min

മഹി ഭായ്, ഈ ട്രോഫി നിങ്ങള്‍ക്ക് വേണ്ടി...!; വൈറലായി ജഡേജയുടെ പോസ്റ്റ്

May 30, 2023

Most Commented