Photo: PTI
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന പേരിലറിയപ്പെടുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവ സാന്നിധ്യമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയമെന്ന് അവകാശപ്പെടുന്ന അധികൃതരുടെ വായ മൂടിക്കൊണ്ട് ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിനിടെ അഹമ്മദാബാദില്‍ ശക്തമായ മഴയുണ്ടായി.
സ്റ്റേഡിയത്തിലെ ഭിത്തികള്‍ക്കിടയിലൂടെ വെള്ളം ചോര്‍ന്നൊലിച്ചു. പിന്നാലെ ഗ്രൗണ്ടിലെ പിച്ചിലും ഔട്ട് ഫീല്‍ഡിലുമായി വെള്ളം നിറഞ്ഞൊഴുകി. മഴവെള്ളം സ്റ്റേഡിയത്തില്‍ നിന്നൊഴിവാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് ഉപയോഗിച്ചത് പെയിന്റ് ബക്കറ്റും സ്‌പോഞ്ചുമെല്ലാമാണ്. അത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും അപ്പോള്‍ ഗ്രൗണ്ടില്‍ കണ്ടില്ല. ഇതോടെ ആരാധകര്‍ പലരും ഗ്രൗണ്ടിലെ വെള്ളം ഒഴിവാക്കുന്ന കാഴ്ച്ചകള്‍ സമൂഹമാധ്യമങ്ങൡലൂടെ പങ്കുവെച്ചു.
പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ ഒരു പ്രസംഗത്തെ ട്രോളുകളും ചെയ്തു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനിടെ അമിത് ഷാ പറഞ്ഞ പല കാര്യങ്ങളും ഇന്ന് ട്രോളായി പരിണമിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തില്‍ ലോകോത്തര നിലവാരമുള്ള ഡ്രൈനേജ് സംവിധാനമുണ്ടെന്നും മഴ പെയ്ത് തോര്‍ന്നാല്‍ 30 മിനിറ്റിനകം മത്സരം പുനരാരംഭിക്കാമെന്നും അമിത് ഷാ ഉദ്ഘാടനത്തിനിടെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ട്രോളന്മാര്‍ ആഘോഷമാക്കി. അമിത്ഷായുടെ ഈ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അമിത് ഷായ്‌ക്കെതിരേ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
Content Highlights: social media trolls amit shah on his speech during narendra modi stadium renovation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..