ബാംഗ്ലൂര്‍ പുറത്തായതിനുപിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ സഹോദരിയ്ക്ക് നേരേ സൈബര്‍ ആക്രമണം


1 min read
Read later
Print
Share

ശുഭ്മാൻ ഗില്ലും സഹോദരി ഷഹ്നീൽ ഗില്ലും | Photo: www.instagram.com/shahneelgill

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലര്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിന്റെ സഹോദരിയ്ക്ക് നേരേ സൈബര്‍ ആക്രമണം. ഗുജറാത്തിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ ആറുവിക്കറ്റിനാണ് പരാജയപ്പെട്ടത്. മത്സരത്തില്‍ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് അടിച്ചെടുത്തു. മത്സരത്തിനുശേഷം ഗില്‍ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗില്ലിനെതിരേ പല ആര്‍.സി.ബി ആരാധകരും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ മത്സരശേഷം ഗില്ലിന്റെ സഹോദരിയെപ്പോലും ചില ആരാധകര്‍ വെറുതേ വിട്ടില്ല. ഗില്ലിന്റെ സഹോദരി ഷഹ്നീല്‍ ഗില്ലിനെതിരേ പലരും രംഗത്തെത്തി. ഷഹ്നീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ചുവടെ പലരും അശ്ലീലച്ചുവയുള്ള കമന്റുകള്‍ രേഖപ്പെടുത്തി

ആരാധകരുടെ സൈബര്‍ ആക്രമണം അതിരുവിട്ടപ്പോള്‍ പലരും ഇതിനെതിരേ ശബ്ദമുയര്‍ത്തി. യഥാര്‍ത്ഥ ആര്‍.സി.ബി ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നും ഗില്ലിന്റെ പ്രകടനം ഇന്ത്യയുടെ ഭാവി ശോഭനമാക്കുമെന്നും പലരും വ്യക്തമാക്കി.

സംഭവം വൈറലായതോടെ പലരും ഷഹ്നീലിനെതിരായ കമന്റുകള്‍ ഡിലീറ്റ് ചെയ്തു. ഇതേക്കുറിച്ച് ഗില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമിതാരാധനയുള്ള ഇത്തരം ഫാന്‍സുകള്‍ കാരണമാണ് ബാംഗ്ലൂര്‍ ഇതുവരെ കിരീടം നേടാത്തതെന്ന് പലരും പറഞ്ഞു. മത്സരത്തില്‍ ഗില്‍ പുറത്താവാതെ 104 റണ്‍സാണ് അടിച്ചെടുത്തത്. ഈ സീസണില്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. 14 മത്സരങ്ങളില്‍ നിന്നായി താരം ഇതുവരെ 680 റണ്‍സ് നേടിക്കഴിഞ്ഞു. ഏറ്റവുമധികം റണ്‍സെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഗില്‍ രണ്ടാമതാണ്. 730 റണ്‍സുമായി ഫാഫ് ഡുപ്ലെസ്സിയാണ് ഒന്നാമത്. പ്ലേ ഓഫില്‍ 51 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാം. 639 റണ്‍സുമായി വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്.

Content Highlights: Shubman Gill, Sister Shahneel Abused On Social Media After GT's Win Pushed RCB Out of IPL 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ms dhoni

1 min

ധോനിയുടെ കാല്‍മുട്ടിന് പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക്

May 31, 2023


amit shah

1 min

സ്‌റ്റേഡിയത്തില്‍ മഴ പെയ്താലും 30 മിനിറ്റില്‍ മത്സരം പുനരാരംഭിക്കാം, അമിത് ഷായെ ട്രോളി ആരാധകര്‍

May 31, 2023


dhoni and jadeja

1 min

മഹി ഭായ്, ഈ ട്രോഫി നിങ്ങള്‍ക്ക് വേണ്ടി...!; വൈറലായി ജഡേജയുടെ പോസ്റ്റ്

May 30, 2023

Most Commented