Photo: AFP
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം റിക്കി പോണ്ടിങ്. വിരാട് കോലി തന്റെ കളിയുടെ മികച്ച നിലവാരത്തിലേക്ക് തിരികെയെത്തിയെന്നാണ് പോണ്ടിങ്ങിന്റെ മുന്നറിയിപ്പ്.
വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന വിക്കറ്റ് കോലിയുടേതായിരിക്കുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ ഏഴിന് ഓവലിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഐസിസി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി ആര്‍സിബിയെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ 63 പന്തില്‍ നിന്ന് നാല് സിക്‌സും 12 ഫോറുമടക്കം 100 റണ്‍സാണ് കോലി അടിച്ചെടുത്തത്. സീസണില്‍ 13 കളികളില്‍ നിന്ന് ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളുമടക്കം 538 റണ്‍സും കോലി സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Ricky Ponting warns Australia ahead of WTC final about Virat Kohli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..