Photo: AFP
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മലയാളിതാരം സഞ്ജു സാംസണിന്റെ വിക്കറ്റ് പിഴുതെടുത്തതോടെയാണ് ജഡേജ പുതിയ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്.
ഐ.പി.എല്ലില്‍ 2000 റണ്‍സും ട്വന്റി 20 ക്രിക്കറ്റില്‍ 200 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്. ജഡേജയുടെ 200-ാം വിക്കറ്റായിരുന്നു സഞ്ജുവിന്റെത്. അപകടകാരിയായ രാജസ്ഥാന്‍ നായകനെ നിലയുറപ്പിക്കുംമുന്‍പ് തന്നെ ജഡേജ പുറത്താക്കി. നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു റണ്‍സൊന്നുമെടുക്കാതെ മടങ്ങി. തകര്‍പ്പന്‍ പന്തില്‍ ജഡേജ സഞ്ജുവിനെ നിസ്സഹായനാക്കി. മത്സരത്തില്‍ ജഡേജ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു.
ട്വന്റി 20യില്‍ 200 വിക്കറ്റെടുക്കുന്ന ഒന്‍പതാം ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ജഡേജ. ഐ.പി.എല്ലില്‍ നിന്ന് മാത്രമായി താരം 138 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐ.പിഎല്ലില്‍ നിലവില്‍ 213 മത്സരങ്ങളില്‍ നിന്ന് ജഡേജ 2506 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlights: ravindra jadeja creates history in ipl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..