Photo: twitter.com/imjadeja
അഹമ്മദാബാദ്: 2023 ഐ.പി.എല്‍ കിരീടം ധോനിയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. മത്സരശേഷം ഇക്കാര്യം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചു. അവസാന പന്തുകളില്‍ സിക്‌സും ഫോറുമടിച്ച് ജഡേജയാണ് ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തത്.
' ഞങ്ങള്‍ ജയിച്ചത് ധോനിയ്ക്ക് വേണ്ടിയാണ്. മഹി ഭായ് ഈ കിരീടം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു'- ജഡേജ കുറിച്ചു. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി മാറി. ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്.
മോഹിത് ശര്‍മ ചെയ്ത അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ 10 റണ്‍സായിരുന്നു വിജയലക്ഷ്യം. ക്രീസില്‍ നിന്ന ജഡേജ അഞ്ചാം പന്തില്‍ സിക്‌സും ആറാം പന്തില്‍ ബൗണ്ടറിയും നേടി ടീമിന് അഞ്ചാം കിരീടം നേടിക്കൊടുത്തു. വിജയം നേടിയശേഷം ജഡേജ ഓടിയെത്തിയത് ധോനിയുടെ അടുത്തേക്കായിരുന്നു. നിറകണ്ണുകളോടെ ഇരുവരും കെട്ടിപ്പിടിക്കുന്ന കാഴ്ച നിമിഷനേരം കൊണ്ട് വൈറലായി.
ധോനിയ്ക്ക് കീഴില്‍ ചെന്നൈ നേടുന്ന അഞ്ചാം ഐ.പി.എല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ ചെന്നൈ അത്ഭുതക്കുതിപ്പ് നടത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്.
Content Highlights: Ravindra Jadeja Breaks Internet With Post For MS Dhoni


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..