Photo: AFP
മുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 2023 ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചതോടെ മുംബൈ ചരിത്രം കുറിച്ചിരിക്കുകയാണ്.
സണ്‍റൈസേഴ്‌സ് ഉയര്‍ത്തി 201 റണ്‍സ് വിജയലക്ഷ്യം മുംബൈ 18 ഓവറില്‍ മറികടന്നു. കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചുറിയാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഈ സീസണില്‍ മുംബൈ 200 റണ്‍സിന് മുകളില്‍ റണ്‍സ് നാല് തവണ ചേസ് ചെയ്ത് വിജയിച്ചുകഴിഞ്ഞു.
ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുറമേ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെയും മുംബൈ 200 റണ്‍സോ അതിലധികമോ റണ്‍സ് ചേസ് ചെയ്‌തെടുത്തു.
രാജസ്ഥാന്‍ റോയല്‍സിനെതിരേ ഏപ്രില്‍ 30 ന് 213 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മുംബൈ തൊട്ടടുത്ത മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കേ മറികടന്നു. മേയ് ഒന്‍പതിന് നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം മുംബൈ വെറും 16.3 ഓവറില്‍ നേടിയെടുത്തു. ഈ സീസണില്‍ ആറ് തവണയാണ് മുംബൈ ടീം 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്.
Content Highlights: mumbai indians chased 200 plus score four times in ipl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..