Photo: PTI
മുംബൈ: 2023 ഐ.പി.എല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടിക്കൊടുത്തതിന് പിന്നാലെ പരിക്കിന് ചികിത്സ തേടി സൂപ്പര്‍ താരം എം.എസ്.ധോനി. കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമായതോടെ താരം മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഐ.പി.എല്ലില്‍ കാല്‍മുട്ടിനേറ്റ പരിക്ക് വകവെയ്ക്കാതെയാണ് ധോനി കളിച്ചത്. കാല്‍മുട്ടിന്റെ സംരക്ഷണത്തിനുള്ള ഗാര്‍ഡ് അദ്ദേഹം മത്സരത്തിലിടനീളം ഉപയോഗിച്ചിരുന്നു. ധോനിയ്ക്ക് പരിക്കുള്ള കാര്യം നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്ത സീസണിലും ധോനി ചെന്നൈയുടെ നായകനായി ടീമിനൊപ്പമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
2023 ഐ.പി.എല്ലിനിടെ ധോനി വിരമിക്കല്‍ സാധ്യതകള്‍ തള്ളിയിരുന്നു. ധോനിയുടെ കീഴില്‍ അഞ്ചാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ കിരീടം നേടിയത്. ആവേശകരമായ ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ മണ്ണില്‍ കീഴടക്കി ധോനിയും സംഘവും ചരിത്രം കുറിച്ചു.
Content Highlights: MS Dhoni To take Medical Advice For Knee Injury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..