Photo: AP
അഹമ്മദാബാദ്: ഒടുവില്‍ രണ്ടു മാസക്കാലമായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ആ ഉത്തരമെത്തി. ഐപിഎല്ലില്‍ ഈ സീസണോടെ കളി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനി.
അഹമ്മദാബാദില്‍ ഐപിഎല്‍ 16-ാം സീസണില്‍ കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോനിയുടെയും സൂപ്പര്‍ കിങ്‌സിന്റെയും അഞ്ചാം ഐപിഎല്‍ കിരീടമാണിത്.
ശരീരം അനുവദിക്കുമെങ്കില്‍ ഇനിയും കളിക്കുമെന്നും ആരാധകരില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുമ്പോള്‍ കളി അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അവരുടെ സ്വന്തം 'തല' പറഞ്ഞു.
''ഇതാണ് എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം. പക്ഷേ എനിക്ക് എല്ലായിടത്തും ലഭിച്ച സ്‌നേഹത്തിന്റെ അളവ്. ഇവിടെ നിന്ന് ഒഴിഞ്ഞുമാറുക എന്നതാണ് എളുപ്പമുള്ള കാര്യം, എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം 9 മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎല്‍ കളിക്കാന്‍ ശ്രമിക്കുകയാണ്. ഇത് എന്നില്‍ നിന്നുള്ള ഒരു സമ്മാനമായിരിക്കും, ശരീരത്തിന് എളുപ്പമായിരിക്കില്ല.'' - ധോനി പറഞ്ഞു.
Content Highlights: MS Dhoni signals return to IPL next year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..