Photo: Reuters
ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ ക്വാളിഫയറില്‍ വിജയിച്ച് 2023 ഐ.പി.എല്‍ ഫൈനലില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ തകര്‍ത്തതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോനിയുടെ പങ്ക് ചെറുതല്ല. ധോനിയുടെ തന്ത്രങ്ങളാണ് മത്സരത്തില്‍ നിര്‍ണായകമായത്.
ധോനിയുടെ ക്യാപ്റ്റന്‍സിയുടെ ആഴം വ്യക്തമാക്കുന്ന പല സംഭവങ്ങളും മത്സരത്തിലരങ്ങേറി. അതില്‍ ആരാധകര്‍ ഏറ്റെടുത്ത ഒന്നാണ് ഹാര്‍ദിക് പാണ്ഡ്യയെ വീഴ്ത്തിയ ധോനിയുടെ തന്ത്രം. അപകടകാരിയായ ഹാര്‍ദിക് ബാറ്റുചെയ്യുമ്പോള്‍ ധോനി വരുത്തിയ ഫീല്‍ഡിങ്ങിലെ മാറ്റമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സ്‌ക്വയര്‍ ലെഗില്‍ നിന്ന രവീന്ദ്ര ജഡേജയെ ഹാര്‍ദിക് ബാറ്റുചെയ്യുമ്പോള്‍ ധോനി ബാക്ക്‌വേര്‍ഡ് പോയന്റിലേക്ക് മാറ്റി. പിന്നീട് സ്പിന്നര്‍ മഹീഷ് തീക്ഷണയോട് ഓഫ്‌സൈഡില്‍ പന്തെറിയാന്‍ പറഞ്ഞു. ധോനിയുടെ തന്ത്രം കൃത്യമായി നടപ്പിലാക്കിയ തീക്ഷണ ഓഫ് സൈഡില്‍ തന്നെ പന്തെറിഞ്ഞു. പവര്‍പ്ലേയില്‍ ഫീല്‍ഡറുടെ തലയ്ക്ക് മുകളിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഹാര്‍ദിക്കിന്റെ തീരുമാനം പാളി. ധോനി നിര്‍ത്തിയ ബാക്ക്‌വേര്‍ഡ് പോയന്റില്‍ കൃത്യമായി ഹാര്‍ദിക്കിന്റെ ഷോട്ടെത്തി. അനായാസം ഇത് ജഡേജ കൈയ്യിലാക്കുകുകയും ചെയ്തു.
ഹാര്‍ദിക് വെറും എട്ട് റണ്‍സെടുത്ത് മടങ്ങി. ധോനിയുടെ ക്യാപ്റ്റന്‍സിയുടെ മികവാണ് ഇവിടെ പ്രകടമായത്. ധോനി ഫീല്‍ഡറെ മാറ്റുന്നതും പിന്നാലെ ഹാര്‍ദിക് പുറത്താവുന്നതുമെല്ലാം ചുരുങ്ങിയ നിമിഷംകൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. ധോനിയെ പുകഴ്ത്തി നിരവധിപേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
Content Highlights: ms dhoni planned new fielding strategy for hardik pandya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..