photo: AFP
ബെംഗളൂരു: തകര്‍ത്തുപെയ്ത മഴയില്‍ ബെംഗളൂരുവിന്റെ പ്രതീക്ഷകളത്രയും മങ്ങലേറ്റ് തുടങ്ങിയിരുന്നു. ഒടുക്കം മഴ മാറി, മാനം തെളിഞ്ഞു. പിന്നെ ചിന്നസ്വാമി സ്റ്റേഡിയം ഒരു ഇടിമുഴക്കത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വിരാട് കോലി എന്ന റണ്‍മെഷീന്റെ.
വിജയം അനിവാര്യമാണെന്ന തിരിച്ചറിവില്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചാണ് കോലിയും ഡുപ്ലെസിയും തുടങ്ങിയത്. എന്നാല്‍ തകര്‍ത്തടിച്ചതിന് ശേഷം ഡിപ്ലെസിയും പിന്നാലെ മാക്‌സ്വെല്ലും മടങ്ങി. ബാംഗ്ലൂര്‍ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ കോലി ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോള്‍ കൂറ്റനടികള്‍ക്ക് മുതിരാതെ പതിയെ പതിയെ സ്‌കോറുയര്‍ത്തിയ കോലി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. വൈകാതെ സെഞ്ചുറിയും തികച്ചു.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോലി സെഞ്ചുറി നേടുന്നത്.
ഇതോടെ പുതിയ റെക്കോഡും കോലി കുറിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് കോലി സ്വന്തമാക്കിയത്. ഏഴാം സെഞ്ചുറി നേടിയ കോലി ആറ് സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ റെക്കോഡാണ് മറികടന്നത്. ഐപിഎല്ലില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് കോലി. ജോസ് ബട്‌ലറും ശിഖര്‍ ധവാനുമാണ് നേരത്തേ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.
Content Highlights: Most hundreds in the IPL virat kohli
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..