Photo: twitter.com
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ജനവിധിയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കും നാടകീയ രംഗങ്ങള്‍ക്കുമാണ് ജനങ്ങള്‍ സാക്ഷിയായത്. ഒടുവില്‍ വ്യാഴാഴ്ച ഉച്ചയോടെ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ സത്യപ്രതിഞ്ജയും മന്ത്രിസഭാ രൂപവത്കരണവുമൊക്കെ സംബന്ധിച്ച് കര്‍ണാകട കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കേ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നിര്‍ണായക മത്സരം ആസ്വദിക്കുന്ന തിരക്കിലായിരുന്നു നിയുക്ത കര്‍ണാടക മുഖ്യമന്ത്രി. വ്യാഴാഴ്ച നടന്ന ആര്‍സിബി - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ബെംഗളൂരു കുമാര ക്രുപ റോഡിലെ തന്റെ വസതിയില്‍ ആസ്വദിക്കുന്ന സിദ്ധരാമയ്യയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. പുറത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഇത്.

പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരം എട്ടു വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ആര്‍സിബി അനായാസം മറികടക്കുകയായിരുന്നു.
Content Highlights: Karnataka CM-designate Siddaramaiah makes time to watch rcb match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..