Photo: twitter.com
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്റ്റ് പ്ലെയറായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുഷാര്‍ ദേശ്പാണ്ഡെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ അമ്പാട്ടി റായുഡുവിന് പകരമാണ് തുഷാര്‍ ചെന്നൈക്കായി കളത്തിലിറങ്ങിയത്. ഗുജറാത്തിനായി കെയ്ന്‍ വില്യംസണ് പകരം സായ് സുദര്‍ശനും ഇംപാക്റ്റ് പ്ലെയറായി കളത്തിലെത്തി. ഫീല്‍ഡിങ്ങിനിടെ വില്യംസണ് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.
തുഷാര്‍ ദേശ്പാണ്ഡെ, സുബ്രാന്‍ഷു സേനാപതി, ഷായിക് റഷീദ്, അജിങ്ക്യ രഹാനെ, നിഷാന്ത് സിന്ധു എന്നിവരായിരുന്നു ചെന്നൈയുടെ പകരക്കാരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. സായ് സുദര്‍ശന്‍, ജയന്ത് യാദവ്, മോഹിത് ശര്‍മ, അഭിനവ് മനോഹര്‍, കെ.എസ് ഭരത് എന്നിവരായിരുന്നു ഗുജറാത്തിന്റെ പകരക്കാര്‍.
ഈ വര്‍ഷമാണ് ഐപിഎല്ലില്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു.
രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്ത് ഇന്നിങ്‌സ് ആരംഭിക്കുന്നതിന് മുമ്പുതന്നെ നാലാം അമ്പയറുടെ അനുവാദം വാങ്ങി ചെന്നൈ തുഷാറിനെ കളത്തിലിറക്കുകയായിരുന്നു.
Content Highlights: IPL 2023 Tushar Deshpande becomes first Impact Player
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..