Photo: AFP
മൊഹാലി: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ താരമെന്ന റെക്കോഡിനൊപ്പമെത്തി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഭാനുക രജപക്‌സയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ ധവാന്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഐപിഎല്ലില്‍ ഇത് 94-ാം തവണയാണ് താരം അര്‍ധ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയാകുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും 94 തവണ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായിട്ടുണ്ട്.
83 അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. ഡേവിഡ് വാര്‍ണര്‍ (82), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (76) എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ളവര്‍.
അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ധവാന്റെ പേരിലാണ്. 837 ബൗണ്ടറികളാണ് ധവാന്‍ അടിച്ചുകൂട്ടിയത്. 796 ബൗണ്ടറികളുമായി വിരാട് കോലിയാണ് രണ്ടാമത്.
Content Highlights: IPL 2023 Shikhar Dhawan equals Virat Kohli s record with 50 run partnership


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..