Photo: twitter.com/IPL
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീമുകള്‍. 13 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്ലേ ഓഫ് ഉറപ്പാക്കിയത് ഗുജറാത്ത് ടൈറ്റന്‍സ് മാത്രം. ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. ഇനി അങ്ങോട്ട് കണക്കിലെ കളികള്‍ക്കാണ് പ്രാധാന്യം. ഇതില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത റ്റൈ് റൈഡേഴ്‌സിനും പഞ്ചാബ് കിങ്‌സിനും നേരിയ സാധ്യത മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഇവര്‍ അവസാന മത്സരം ജയിക്കുകയും മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ ഫലങ്ങള്‍ അനുകൂലമാകുകയും വേണം.
കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരേ പരാജയപ്പെട്ട പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയെങ്കിലും സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. വെള്ളിയാഴ്ച രാജസ്ഥാനെതിരേയാണ് പഞ്ചാബിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഇതില്‍ തോല്‍ക്കുന്ന ടീമിന്റെ സാധ്യത പൂര്‍ണമായും അടയും. ജയിക്കുന്ന ടീമിന് നേരിയ സാധ്യത അവശേഷിക്കുമെന്ന് മാത്രം. നിലവില്‍ 13 കളികളില്‍ നിന്ന് രാജസ്ഥാനും പഞ്ചാബിനും 12 പോയന്റ് വീതമുണ്ട്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ (+0.140) ആനുകൂല്യം രാജസ്ഥാനുണ്ട്. അതിനാല്‍ തന്നെ അവസാന മത്സരത്തില്‍ രാജസ്ഥാനെതിരേ വമ്പന്‍ ജയം നേടിയെങ്കില്‍ മാത്രമേ പഞ്ചാബിന് സാധ്യതയുള്ളൂ.
പഞ്ചാബിനും രാജസ്ഥാനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഹൈദരാബാദ് വിചാരിക്കണം. നിലവില്‍ 10-ാം സ്ഥാനത്തുള്ള ഹൈദരാബാദ് വ്യാഴാഴ്ച ആര്‍സിബിയെ നേരിടാനൊരുങ്ങുകയാണ്. 12 കളികളില്‍ നിന്ന് 12 പോയന്റുള്ള ആര്‍സിബിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. ഹൈദരാബാദിനെയും അവസാന മത്സരത്തില്‍ ഗുജറാത്തിനെയും തോല്‍പ്പിച്ചാല്‍ ആര്‍സിബിക്ക് 16 പോയന്റാകും. മികച്ച നെറ്റ് റണ്‍റേറ്റിന്റെ (+0.166) ആനുകൂല്യവും അവര്‍ക്കുണ്ട്.
ചെന്നൈയും ലഖ്‌നൗവും ആര്‍സിബിയും തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ പഞ്ചാബും രാജസ്ഥാനും പുറത്താകും.
ചെന്നൈക്കും ലഖ്‌നൗവിനും നിലവില്‍ 13 കളികളില്‍ നിന്ന് 15 പോയന്റ് വീതമുണ്ട്. നെറ്റ് റണ്‍റേറ്റില്‍ (+0.381) മുന്നില്‍ ചെന്നൈയാണ്. ലഖ്‌നൗ (+0.304) മൂന്നാം സ്ഥാനത്തും. ചെന്നൈക്ക് ഡല്‍ഹിയുമായാണ് അവസാന മത്സരം. ലഖ്‌നൗവിന് കൊല്‍ക്കത്തയുമായും. ഈ മത്സരങ്ങള്‍ ജയിക്കാനായാല്‍ 17 പോയന്റോടെ ചെന്നൈക്കും ലഖ്‌നൗവിനും ഗുജറാത്തിനൊപ്പം പ്ലേ ഓഫ് ഉറപ്പിക്കാം.
എന്നാല്‍ ഇവരില്‍ ആരെങ്കിലും തോറ്റാല്‍ വഴിതെളിയുക മുംബൈക്ക് ആര്‍സിബിക്കുമാണ്. 13 കളികളില്‍ നിന്ന് 14 പോയന്റാണ് മുംബൈക്ക്. ആര്‍സിബിക്ക് 12-ല്‍ 12 പോയന്റും. ഇരുവരും അവസാന മത്സരങ്ങള്‍ ജയിച്ചാല്‍ അവര്‍ക്ക് 16 പോയന്റ് വീതമാകും. നിലവിലെ സാഹചര്യത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ (+0.166) ആനുകൂല്യത്തില്‍ ആര്‍സിബി പ്ലേ ഓഫിലെത്തും.
Content Highlights: IPL 2023 playoffs scenario teams chances
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..