Photo: PTI
അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി കളിച്ചേക്കില്ല. വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അഹമ്മദാബാദിലാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. ധോനിയുടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വേദന കാരണം ധോനി ബുദ്ധിമുട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടീമിലെ വിക്കറ്റ് കീപ്പിങ് ഓപ്ഷനുകള്‍ കുറവായതിനാല്‍ തന്നെ പരിക്ക് വഷളാകാതിരിക്കാന്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് വിവരം.
അതേസമയം ഗുജറാത്തിനെതിരേ ധോനി കളിച്ചില്ലെങ്കില്‍ ആരാകും സൂപ്പര്‍ കിങ്‌സിനെ നയിക്കുക എന്നതും വ്യക്തമല്ല. ബെന്‍ സ്റ്റോക്ക്‌സിനാണ് സാധ്യതയെങ്കിലും രവീന്ദ്ര ജഡേജയുടെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
അതേസമയം വ്യാഴാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ ധോനി എത്തിയെങ്കിലും അദ്ദേഹം നെറ്റ്‌സില്‍ ബാറ്റ് ചെയ്തില്ല. എങ്കിലും ധോനി കളിക്കുമോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ച മാത്രമേ തീരുമാനം ഉണ്ടാകൂ. ധോനിയുടെ അഭാവത്തില്‍ ഡെവോണ്‍ കോണ്‍വെ വിക്കറ്റ് കീപ്പറായേക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധോനി കാലിലെ വേദന കാരണം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: ipl 2023 MS Dhoni unlikely to play IPL opener due to injury
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..