Photo: twitter.com/IPL
അഹമ്മദാബാദ്: കളിയുടെ തുടക്കകാലം തൊട്ട് തന്നെ ഹെയര്‍സ്‌റ്റൈല്‍ കൊണ്ട് ഏറെ ശ്രദ്ധ നേടിയ താരമാണ് എം.എസ് ധോനി. കരിയറിന്റെ തുടക്കകാലത്ത് മുടി നീട്ടിവളര്‍ത്തിയ ധോനിയുടെ ലുക്ക് ട്രെന്‍ഡായിരുന്നു. ഒരു പാക്കിസ്താന്‍ പരമ്പരയ്ക്കിടെ ധോനിയോട് മുടി വെട്ടരുതെന്ന് അന്തരിച്ച മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആവശ്യപ്പെട്ടത് അന്ന് വലിയ വാര്‍ത്തയുമായിരുന്നു.
തുടര്‍ന്നങ്ങോട്ടും ഹെയര്‍സ്‌റ്റൈല്‍ കൊണ്ട് ധോനി ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനായി ഔദ്യോഗികമായി സ്ഥാനമേറ്റെടുത്ത ശേഷം തന്റെ നീണ്ട മുടി ധോനി മുറിച്ചതും ഏറെ ചര്‍ച്ചയായി. ഇപ്പോഴിതാ ഐപിഎല്‍ 16-ാം സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ലുക്ക് കൊണ്ട് ധോനി വീണ്ടും ശ്രദ്ധ നേടുകയാണ്.
ഉദ്ഘാടന മത്സരത്തിനു മുമ്പ് ഐപിഎല്‍ ടീമുകളുടെ നായകന്മാരെല്ലാം ചേര്‍ന്ന് കിരീടത്തോടൊപ്പം ഒരു ചിത്രമെടുത്തിരുന്നു. ഐപിഎല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അതില്‍ ധോനിയുടെ പുതിയ ഹെയര്‍സ്‌റ്റൈലും മുടിക്ക് നല്‍കിയ നിറവും വൈറലായിരിക്കുകയാണ്. മുടിയില്‍ ചെമ്പന്‍ നിറവുമായാണ് ധോനി ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങുന്നത്. ഇത്തവണത്തേത് ധോനിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്നും വിലയിരുത്തലുണ്ട്. അതിനാല്‍ തന്നെ സൂപ്പര്‍ കിങ്‌സ് കപ്പ് നേടി തങ്ങളുടെ 'തല'യ്ക്ക് യാത്രയയപ്പ് നല്‍കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights: ipl 2023 MS Dhoni s new haircut Pictures goes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..