Photo: twitter.com
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ തനത് 'വാള്‍ വീശല്‍' പ്രയോഗം ജഡേജയ്ക്ക് മുന്നില്‍ തന്നെ പുറത്തെടുത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ശനിയാഴ്ച നടന്ന ചെന്നൈ - ഡല്‍ഹി മത്സരത്തിനിടെയായിരുന്നു ഈ രസകരമായ സംഭവം. ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം.
റണ്‍സ് ഓടിയെടുക്കുന്നതിനിടെ വാര്‍ണറെ റണ്ണൗട്ടാക്കാന്‍ മോയിന്‍ അലി എറിഞ്ഞ പന്ത് വിക്കറ്റിന് തട്ടാതെ നേരേ ബാക്കപ്പ് ഫീല്‍ഡറായ അജിങ്ക്യ രഹാനെയുടെ കൈയിലെത്തി. എന്നാല്‍ വാര്‍ണര്‍ വീണ്ടും ക്രീസിന് വെളിയിലിറങ്ങിയതോടെ രഹാനെ പന്ത് വിക്കറ്റിലേക്കെറിഞ്ഞു. അതും വിക്കറ്റിന് തട്ടാതെ നേരേ പോയത് രവീന്ദ്ര ജഡേജയുടെ പക്കലേക്ക്. വാര്‍ണര്‍ വീണ്ടും ക്രീസിന് പുറത്തായിരുന്നതിനാല്‍ ജഡേജ ഇപ്പോള്‍ വിക്കറ്റിലേക്ക് പന്തെറിയുമെന്ന തരത്തില്‍ വാര്‍ണര്‍ക്ക് നേരേ ആംഗ്യം കാട്ടി. എന്നാല്‍ ഇത്തവണ ജഡേജയ്ക്കു നേരേ അദ്ദേഹത്തിന്റെ തന്നെ ട്രേഡ് മാര്‍ക്ക് ആഘോഷമായ ബാറ്റ് കൊണ്ടുള്ള 'വാള്‍ വീശല്‍' അനുകരിക്കുകയായിരുന്നു വാര്‍ണര്‍. ഇത് കണ്ട് ജഡേജ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം മത്സരത്തില്‍ ഡല്‍ഹിയെ 77 റണ്‍സിന് തകര്‍ത്ത് ചെന്നൈ പ്ലേ ഓഫിലെത്തി.
Content Highlights: IPL 2023 David Warner imitates Ravindra Jadeja sword celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..