Photo: twitter.com/Eye_ronical
ബെംഗളൂരു; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായി ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തം ഗ്രൗണ്ടില്‍ നേരിടാനൊരുങ്ങുന്ന ബെംഗളൂരുവിന് മുന്നില്‍ മഴ വില്ലനായി അവതരിച്ചു. കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ തകര്‍ക്കുകയാണ്. ശനിയാഴ്ച്ചയും മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ടീമിന്റെ പരിശീലനം റദ്ദാക്കിയിരുന്നു.
മത്സരത്തില്‍ വിജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കടക്കാനാകും. മഴ കളി മുടക്കിയാല്‍ ടീമിന് ഒരു പോയന്റ് മാത്രമാണ് ലഭിക്കുക. മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടാല്‍ മാത്രം ബാംഗ്ലൂരിന് ഒരു പോയന്റ് നേടി പ്ലേ ഓഫിലെത്താം.
ഗുജറാത്ത് ടൈറ്റന്‍സ് നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പ്ലേ ഓഫിലെത്തി. നാലാം സ്ഥാനത്തിനായി മുംബൈ ഇന്ത്യന്‍സും ആര്‍.സി.ബിയും കടുത്ത പോരാട്ടത്തിലാണ്.
Content Highlights: heavy rainfall in chinnaswami stadium bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..