Photo: AFP
അഹമ്മദാബാദ്: ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പരസ്പരം മത്സരിക്കാനിറങ്ങിയപ്പോള്‍ പിറന്നത് അപൂര്‍വ ചരിത്രം. സഹോദരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുണാല്‍ പാണ്ഡ്യയുടെയും നായകത്വത്തിലാണ് ടീമുകള്‍ കളത്തിലിറങ്ങിയത്.
ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് സഹോദരങ്ങള്‍ നയിച്ച ടീമുകള്‍ പരസ്പരം മത്സരിക്കുന്നത്.
അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിചച് ക്യാപ്റ്റനാണ് ഹാര്‍ദിക്. ഈ സീസണിലും ഗുജറാത്തിന്റെ നായകന്‍ ഹാര്‍ദിക് തന്നെ. മറുവശത്ത് പരിക്കിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായതോടെയാണ് ലഖ്‌നൗ ക്യാപ്റ്റന്‍ സ്ഥാനത്ത് ക്രുണാലിനെ പുതിയ ദൗത്യമേല്‍പ്പിച്ചത്. നേരത്തെ ഇരുവരും ഒന്നിച്ച് മുംബൈ ഇന്ത്യന്‍സ് ടീമില്‍ കളിച്ചിരുന്നു.
Content Highlights: Hardik Pandya and Krunal Pandya Achieve Unique Feat in ipl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..