Photo: Screen grab | twitter.com/CricketTrolls8
ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ വിജയിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 15 റണ്‍സിനാണ് ധോനിയും സംഘവും കീഴടക്കിയത്. മത്സരത്തില്‍ രസകരമായ പല സംഭവങ്ങളും അരങ്ങേറി. അതിലൊന്നാണ് പാളിപ്പോയ ദീപക് ചാഹറിന്റെ മങ്കാദിങ്.
മത്സരത്തിന്റെ 14-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. രാഹുല്‍ തെവാത്തിയയ്‌ക്കെതിരേ ബൗള്‍ ചെയ്യാനെത്തിയ ചാഹര്‍ നോണ്‍സ്‌ട്രൈക്കറില്‍ നിന്ന വിജയ് ശങ്കറിനെ മങ്കാദിങ് ചെയ്യാന്‍ നോക്കി. പന്തെറിയുന്നതിന് മുന്‍പ് താരം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റില്‍ പന്ത് കൊള്ളിച്ചു. എന്നാല്‍ ശങ്കര്‍ അപ്പോഴും ക്രീസില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ ചാഹറിന്റെ പ്ലാന്‍ പൊളിഞ്ഞു.
ജാള്യതയോടെ ചാഹര്‍ വീണ്ടും പന്തെറിയാനായി തിരിച്ചുനടന്നത് ക്യാമറ ഒപ്പിയെടുത്തു. ഇതുകണ്ട ധോനിയ്ക്ക് ചിരിയടക്കാനായില്ല. ധോനിയുടെ ചിരി ഉടന്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ചാഹറിനെ ട്രോളി നിരവധി ആരാധകരും രംഗത്തെത്തി. മത്സരത്തില്‍ ദീപക് ചാഹര്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അപകടകാരിയായ ശുഭ്മാന്‍ ഗില്ലിനെ വീഴ്ത്തി മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയത് ചാഹറാണ്.
Content Highlights: CSK Pacer Deepak Chahar Attempts To Run Out GT Star Vijay Shankar At Non-Striker's End
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..