Photo: twitter.com/InsideSportIND
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയറിന്റെ ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിനു പുറത്ത് ഉന്തും തള്ളും. പ്രിന്റ് ചെയ്ത ടിക്കറ്റുകള്‍ ലഭിക്കുന്നതിനായാണ് ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ഇത് ഇടയ്ക്ക് കയ്യാങ്കളിയിലേക്കും നയിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
സ്റ്റേഡിയത്തിലെ ചട്ടമനുസരിച്ച് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താലും ഉപഭോക്താക്കള്‍ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് പ്രിന്റ് ചെയ്ത ടിക്കറ്റുകള്‍ വാങ്ങണം. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇക്കാരണത്താല്‍ വ്യാഴാഴ്ച സ്റ്റേഡിയത്തിന് പുറത്ത് വലിയ വരിയാണ് രൂപപ്പെട്ടത്. ടിക്കറ്റ് കൗണ്ടറിലേക്കെത്തുന്നതിനായി ആളുകള്‍ പരസ്പരം ഉന്തും തള്ളുമുണ്ടാക്കി.
ടിക്കറ്റ് നല്‍കുന്നതിനായി വ്യാഴാഴ്ച സ്റ്റേഡിയത്തിനു പുറത്ത് കൗണ്ടര്‍ തുറന്നിരുന്നു. ഇതോടെ ആയിരക്കണക്കിനാളുകള്‍ സ്‌റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഇടപെടേണ്ടതായും വന്നു.
Content Highlights: Chaos outside Ahmedabad Narendra Modi Stadium for IPL 2023 Qualifier 2 tickets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..