Photo: twitter.com/shrinivas_02
ചെന്നൈ: 2023 ഐ.പി.എല്ലിന്റെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും കൊമ്പുകോര്‍ത്തപ്പോള്‍ കളി കണ്ടവരുടെയെല്ലാം ശ്രദ്ധ സ്‌കോര്‍ ബോര്‍ഡിലേക്കായിരുന്നു. മത്സരത്തില്‍ പിറന്ന ഓരോ ഡോട്ട് ബോളിലും സ്‌കോര്‍ കാര്‍ഡില്‍ മരം തെളിഞ്ഞുവരുന്നു. ഇതെന്താണെന്ന് മനസ്സിലാകാതെ ആരാധകര്‍ അമ്പരന്നു.
ബി.സി.സി.ഐ പുതുതായി ആവിഷ്‌കരിച്ച ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് സ്‌കോര്‍കാര്‍ഡില്‍ മരം വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ കൊണ്ടുവന്ന പദ്ധതിയാണിത്. ഐ.പി.എല്ലിലെ പ്ലേ ഓഫ് മത്സരങ്ങളില്‍ വരുന്ന ഓരോ ഡോട്ട് ബോളിനും ഇന്ത്യയില്‍ 500 മരങ്ങള്‍ നടാനാണ് ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്.
വമ്പനടിയ്ക്ക് പേരുകേട്ട ഐ.പി.എല്ലില്‍ ഡോട്ട് ബോളുകള്‍ അത്ര പെട്ടെന്ന് പിറക്കാറില്ല. ചെന്നൈ-ഗുജറാത്ത് മത്സരത്തില്‍ 84 ഡോട്ട് ബോളുകളാണ് പിറന്നത്. മത്സരത്തില്‍ ഗുജറാത്തിനെ 15 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തി.
Content Highlights: BCCI To Plant 500 Trees For Each Dot Ball In Playoff Matches
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..