Photo: twitter.com
അഹമ്മദാബാദ്: ഐപിഎല്‍ 16-ാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ കാല്‍തൊട്ട് വന്ദിച്ച് ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരുന്നു ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍. ഇതിനായി വര്‍ണാഭമായ പരിപാടികളാണ് സംഘാടകരൊരുക്കിയത്. വൈകീട്ട് ആറിന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ആദ്യമെത്തിയത് ഗായകന്‍ അര്‍ജിത് സിങ്ങായിരുന്നു. തന്റെ തന്നെ ഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം ഗാലറിയെ കൈയിലെടുത്തു. പിന്നാലെ നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവര്‍ നൃത്തമവതരിപ്പിച്ചു.
പരിപാടികള്‍ക്ക് ശേഷം ചെന്നൈ ക്യാപ്റ്റന്‍ ധോനിയും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വേദിയിലെത്തിയിരുന്നു. വേദിയിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, രശ്മിക മന്ദാന, തമന്ന ഭാട്ടിയ തുടങ്ങിയവര്‍ക്ക് കൈ കൊടുത്ത ശേഷം അര്‍ജിത് സിങ്ങിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ധോനിയുടെ കാലില്‍ തൊട്ടത്. അധികം വൈകാതെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
Content Highlights: Arijit Singh Touches MS Dhoni s Feet Before IPL 2023 Opener
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..