വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് അഞ്ചുവിക്കറ്റുകള്‍, ആകാശ് വേറെ ലെവലാണ്!


2 min read
Read later
Print
Share

Photo: twitter.com/IPL

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തുകൊണ്ട് ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ് അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ്. എലിമിനേറ്ററില്‍ 81 റണ്‍സിനാണ്‌ മുംബൈ ലഖ്‌നൗവിനെ നാണംകെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ലഖ്‌നൗ വെറും 101 റണ്‍സിന് ഓള്‍ ഔട്ടായി.

മത്സരത്തില്‍ മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് യുവതാരം ആകാശ് മധ്‌വാലാണ്. ആകാശിന്റെ തകര്‍പ്പന്‍ പ്രകടന മികവില്‍ ലഖ്‌നൗ ബാറ്റിങ് നിര ശിഥിലമായി. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് പ്രകടനമാണിത്. മുംബൈ ഇന്ത്യന്‍സിന്റെ തന്നെ ജസ്പ്രീത് ബുംറയെ മറികടന്നാണ് ആകാശ് ഈ നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഒരു ബൗളര്‍ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.

പരിക്കേറ്റ ബുംറയ്ക്ക് പകരം ടീമിലെത്തിയ ആകാശ് അക്ഷരാര്‍ത്ഥത്തില്‍ ബുംറയുടെ പകരക്കാരനാകുകയാണ്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പ്രേമക് മങ്കാദ്, ആയുഷ് ബദോനി, നിക്കോളാസ് പൂരാന്‍, രവി ബിഷ്‌ണോയി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമാണിത്. ഏഴ് മത്സരങ്ങള്‍ മാത്രം മുംബൈയ്ക്ക് വേണ്ടി കളിച്ച ആകാശ് ഇതിനോടകം 13 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.

പകരക്കാരനായി ടീമിലിടം നേടിയ ആകാശ് പല മത്സരങ്ങളിലും ടീമിന് വിജയം സമ്മാനിച്ചു. മുംബൈയ്ക്ക് പ്ലേ ഓഫില്‍ സ്ഥാനം നേടിക്കൊടുത്തതില്‍ ആകാശിന്റെ പങ്ക് ചെറുതല്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തില്‍ മുംബൈയ്ക്ക് വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ പുലര്‍ത്താനാകുമായിരുന്നുള്ളൂ. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സിനായി ഓപ്പണര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ മുംബൈ ക്യാമ്പില്‍ നിരാശപരന്നു. ബൗളര്‍മാരെല്ലാവരും നന്നായി റണ്‍സ് വഴങ്ങിയപ്പോള്‍ ആകാശ് മാത്രം അതില്‍ നിന്ന് വേറിട്ടുനിന്നു. കൈവിട്ടുപോയ മത്സരം ആകാശിലൂടെ മുംബൈ തിരികെപ്പിടിച്ചു.

മത്സരത്തില്‍ സണ്‍റൈസേഴ്സ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വീണ അഞ്ചില്‍ നാലും വീഴ്ത്തിയത് ആകാശ് തന്നെ.റണ്ണൊഴുകിയ പിച്ചില്‍ നാലോവറില്‍ 37 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റെടുത്തത്. വിവ്റാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹെയ്ന്റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതില്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് പിഴുത യോര്‍ക്കര്‍ താരത്തിന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു.

നാല് വര്‍ഷം മുന്‍പ് വരെ വെറും ടെന്നീസ് പന്തില്‍ മാത്രം കളിച്ചുനടന്ന ആകാശിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് സ്റ്റിച്ച് പന്ത് സമ്മാനിച്ചത് പരിശീലകന്‍ വസിം ജാഫറാണ്. 29 കാരനായ താരം ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയാണ്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലൂടെയാണ് ആകാശ് അരങ്ങേറ്റം നടത്തിയത്. എന്നാല്‍ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി താരം പ്രതിഭ തെളിയിച്ചു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന പേരും ആകാശിന് ലഭിച്ചു. വലംകൈയ്യന്‍ മീഡിയം പേസറായ ആകാശ് റൂര്‍ക്കി എന്‍ജിനിയറിങ് കോളേജില്‍ നിന്ന് 2016-ല്‍ സിവില്‍ എന്‍ജിനിയറിങ് പാസ്സായി പുറത്തിറങ്ങി. എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് മാത്രം സ്വപ്നം കണ്ട ആകാശ് 2019-ല്‍ ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ചു. 25 മത്സരങ്ങളില്‍ നിന്ന് 7.66 ഇക്കണോമിയില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: akash madhwal creates history by taking five wickets against lsg

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ms dhoni

1 min

ധോനിയുടെ കാല്‍മുട്ടിന് പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക്

May 31, 2023


amit shah

1 min

സ്‌റ്റേഡിയത്തില്‍ മഴ പെയ്താലും 30 മിനിറ്റില്‍ മത്സരം പുനരാരംഭിക്കാം, അമിത് ഷായെ ട്രോളി ആരാധകര്‍

May 31, 2023


dhoni and jadeja

1 min

മഹി ഭായ്, ഈ ട്രോഫി നിങ്ങള്‍ക്ക് വേണ്ടി...!; വൈറലായി ജഡേജയുടെ പോസ്റ്റ്

May 30, 2023

Most Commented