ധോനി അടുത്ത വര്‍ഷവും ഐപിഎല്‍ കളിക്കും; 100 ശതമാനം ഉറപ്പെന്ന് ബ്രാവോ


1 min read
Read later
Print
Share

Photo: PTI

ചെന്നൈ: ഐപിഎല്‍ 16-ാം സീസണ്‍ അവസാനിക്കാറായതോടെ എല്ലാ കണ്ണുകളും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ്‌ ധോനിയിലാണ്. ഫൈനലിലെത്തിയ ചെന്നൈ കിരീടം നേടിയാല്‍ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ചെന്നൈയുടെ 10-ാം ഫൈനലാണിത്, ഇതുവരെ കളിച്ച ഒമ്പതു ഫൈനലുകളില്‍ ചെന്നൈ നാലുതവണ കിരീടം നേടി. എല്ലാം ധോനിയുടെ കീഴില്‍.

ഇതോടെ അടുത്ത സീസണില്‍ ധോനി കളിക്കുമോ അതോ ഇത്തവണ വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ ചോദിച്ചപ്പോള്‍ അക്കാര്യം തീരുമാനിക്കാന്‍ ഇനിയും 8-9 മാസങ്ങളുണ്ടെന്നായിരുന്നു ധോനിയുടെ മറുപടി.

ഇപ്പോഴിതാ അടുത്ത സീസണില്‍ ധോനി ഉറപ്പായും ചെന്നൈക്കായി കളിക്കാന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ചും ധോനിയുടെ സഹതാരവുമായിരുന്ന ഡ്വെയ്ന്‍ ബ്രാവോ. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''100 ശതമാനം. പ്രത്യേകിച്ചും ഇംപാക്റ്റ് പ്ലെയര്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍. അത് അദ്ദേഹത്തിന്റെ കരിയര്‍ നീട്ടും. ധോനി ഐപിഎല്ലിന്റെ 2024 പതിപ്പില്‍ കളിക്കാരനായി തന്നെ തിരിച്ചുവരും.'' - ബ്രാവോ വ്യക്തമാക്കി.

ജൂലായ് ഏഴിന് ധോനിക്ക് 42 വയസ്സ് തികയും. ഈ പ്രായത്തിലും മത്സര ക്രിക്കറ്റില്‍ കളിക്കുകയെന്നത് അത്ര എളുപ്പമല്ല. ഈ സീസണില്‍ മിക്ക മത്സരങ്ങളിലും ഏഴാമതോ എട്ടാമതോ ആയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ഗ്രൗണ്ടില്‍ 'അധികം ഓടിക്കരുതെന്ന്' ധോനിതന്നെ തമാശയായി പറയുകയും ചെയ്തിരുന്നു.

Content Highlights: 100 Per Cent Sure MS Dhoni will Return For IPL Next Year says Dwayne Bravo

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

സ്‌റ്റേഡിയത്തില്‍ മഴ പെയ്താലും 30 മിനിറ്റില്‍ മത്സരം പുനരാരംഭിക്കാം, അമിത് ഷായെ ട്രോളി ആരാധകര്‍

May 31, 2023


photo: twitter/Gujarat Titans
Premium

6 min

'ഗോട്ടി'ലേക്കോ ഈ ഗില്ലാട്ടം? പാടത്തെ പയ്യന്‍ പിച്ചില്‍ വെടിക്കെട്ടൊരുക്കുമ്പോള്‍...

May 16, 2023


IPL 2023 Sanju Samson has to play for India says Harbhajan Singh

2 min

'ഒരു തവണ പരാജയപ്പെട്ടാല്‍ സഞ്ജുവിനെ പുറത്താക്കുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണം'

Apr 17, 2023

Most Commented