എന്തുകൊണ്ട് സിഎസ്‌കെ റെയ്‌നയെ ടീമിലെടുത്തില്ല? കാരണം വെളിപ്പെടുത്തി ടീം സിഇഒ


Photo: PTI

ചെന്നൈ: ഇത്തവണത്തെ ഐപിഎല്‍ മെഗാ താര ലേലം പൂര്‍ത്തിയായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ശ്രദ്ധനേടിയത് അവരുടെ വിശ്വസ്തനായ മധ്യനിര താരം സുരേഷ് റെയ്‌നയുടെ അഭാവമായിരുന്നു.

ലേലത്തില്‍ രണ്ടു ദിവസവും റെയ്‌നയ്ക്ക് വേണ്ടി ഒരു ടീമും രംഗത്ത് വന്നിരുന്നില്ല. സൂപ്പര്‍ കിങ്‌സ് തങ്ങളുടെ കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളെയും ഇത്തവണ ടീമിലെത്തിച്ചെങ്കിലും റെയ്‌നയ്ക്ക് വേണ്ടി അവരും രംഗത്ത് വന്നില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് റെയ്‌നയെ ഒരു ഫ്രാഞ്ചൈസിയും ലേലത്തിലെടുക്കാതിരിക്കുന്നത്.

തങ്ങളുടെ ചിന്നത്തലയെ ടീമിലെടുക്കാത്തതിന് മാനേജ്‌മെന്റിനെതിരേ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ തന്നെ വിമര്‍ശനമുന്നയിച്ച് രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല എന്ന് വ്യക്തമാക്കി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റെയ്‌നയെ തങ്ങളുടെ ടീം മിസ് ചെയ്യുമെന്ന് പറഞ്ഞ കാശി വിശ്വനാഥന്‍ നിലവിലെ ടീമിന്റെ ഘടനയ്ക്ക് അദ്ദേഹം യോജിക്കില്ലെന്ന കാരണത്താലാണ് ടീമിലെടുക്കാതിരുന്നതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടീമിനായി സ്ഥിരതയോടെ കളിക്കുന്ന റെയ്‌നയെ ടീമിലെക്കുക്കാന്‍ സാധിക്കാതിരുന്നത് ഏറെ പ്രയാസമേറിയ കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

''കഴിഞ്ഞ 12 വര്‍ഷമായി സിഎസ്‌കെയ്ക്കായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരില്‍ ഒരാളാണ് റെയ്ന. അദ്ദേഹത്തെ ടീമിലെടുക്കാന്‍ സാധിക്കാതിരിക്കുന്നത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ അതേസമയം തന്നെ നിങ്ങള്‍ മനസിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്, ഒരു ടീം രൂപീകരണം അതില്‍ ഉള്‍ക്കൊള്ളുന്ന താരങ്ങളുടെ ഫോമിനെ ആശ്രയിച്ചിരിക്കും. ഒരു ടീം ആഗ്രഹിക്കുന്ന രൂപത്തിന് ഇത് പ്രധാനമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ റെയ്‌ന നിലവിലെ ടീമിന് ചേരുന്നതരത്തിലുള്ള ഒരാളല്ല.'' - കാശി വിശ്വനാഥന്‍ വ്യക്തമാക്കി. സൂപ്പര്‍ കിങ്‌സിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎല്ലില്‍ ചരിത്രത്തില്‍ തന്നെ മികച്ച റെക്കോഡുള്ള ഒരു താരമാണ് റെയ്‌ന. ഐപിഎല്ലില്‍ 204 മത്സരങ്ങളില്‍ നിന്ന് 5528 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് റെയ്‌നയുടെ സ്ഥാനം.

Content Highlights: why Chennai Super Kings did not buy Suresh Raina csk CEO reveals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented