വീരേന്ദർ സെവാഗും യുസ്വേന്ദ്ര ചാഹലും | Photo: PTI/ IPL
മുംബൈ:ഐപിഎല്ലിനിടെ മുംബൈ ഇന്ത്യന്‍സ് താരം യുസ്വേന്ദ്ര ചാഹലിനെ 15-ാം നിലയിലെ ബാല്‍ക്കണിയില്‍ തൂക്കിയിട്ടുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ചാഹല്‍ തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മദ്യ ലഹരിയിലായിരുന്ന ആ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പേര് ചാഹല്‍ പറഞ്ഞിരുന്നല്ല. അതു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗ്.
'മദ്യലഹരിയില്‍ ഇത്തരത്തില്‍ അപകടകരമാംവിധം പെരുമാറിയ താരത്തിന്റെ പേര് പരസ്യമാക്കണം. സത്യമായ കാര്യമാണെങ്കില്‍ അതു തമാശയായി കാണാനാകില്ല. എന്താണ് സംഭവിച്ചത് എന്നു അറിയണം. അതിനൊപ്പം ഇത്ര ഗൗരവമേറിയ സംഭവത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചത് എന്നും അറിയേണ്ടതുണ്ട്.' സെവാഗ് വ്യക്ത്മാക്കി.
2013 ഐപിഎല്ലിനിടെയാണ് ചാഹലിന് മോശം അനുഭവമുണ്ടായത്. മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ, ഒരു സഹകളിക്കാരന് തന്നെ ഹോട്ടലിന്റെ 15-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്നാണ് ചാഹലിന്റെ വെളിപ്പെടുത്തല്‍. രാജസ്ഥാന് റോയല്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ട്വീറ്റു ചെയ്ത വീഡിയോയിലാണ് ചാഹല്‍ ഇക്കാര്യം പറഞ്ഞത്.
'ഇക്കഥ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ബെംഗളുരുവില്‍ മത്സരത്തിന് പോയപ്പോഴാണ് സംഭവം. കളികഴിഞ്ഞ് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. അതിനുശേഷം അമിതമായി മദ്യപിച്ചെത്തിയ സഹതാരം എന്നെ കുറെനേരം തുറിച്ചുനോക്കിയിരുന്നു. പിന്നെ ബാല്‍ക്കണിയിലേക്ക് വിളിച്ചുകൊണ്ടുപോയി. ബാല്‍ക്കണിയില്‍ അയാള്‍ എന്നെ തൂക്കിയിട്ടു. പതിനഞ്ചാംനിലയിലാണ് എന്നോര്‍ക്കണം. ഞാന്‍ അയാളെ ചുറ്റിപ്പിടിച്ചു. ഏതുനിമിഷവും പിടിവിട്ടുപോകാവുന്ന അവസ്ഥ. അപ്പോഴേക്കും ചിലര്‍ ഓടിയെത്തി. അവര്‍ എന്നെരക്ഷിച്ചു. ഞാന്‍ കുഴഞ്ഞുവീഴുന്ന സ്ഥിതിയിലായിരുന്നു. ചിലരെനിക്ക് വെള്ളംതന്നു' -ചാഹല്‍ പറഞ്ഞു.
Content Highlights: Virender Sehwag reacts to Chahal's shocking revelation of being hung from balcony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..