Photo: www.iplt20.com
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് നിര്‍ണായക മത്സരത്തിനാണ് വേദിയാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. നിലവില്‍ പോയന്റ് പട്ടികയില്‍ ചെന്നൈ അവസാന സ്ഥാനത്തും ബാംഗ്ലൂര്‍ മൂന്നാമതുമാണ്.
ഇന്നത്തെ മത്സരം ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോലിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 52 റണ്‍സെടുക്കാനായാല്‍ കോലിയ്ക്ക് പുതിയൊരു റെക്കോഡ് സ്വന്തമാക്കാം. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരേ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.
ചെന്നൈയ്ക്കെതിരേ കോലി നിലവില്‍ 948 റണ്‍സാണ് എടുത്തിട്ടുള്ളത്. ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രോഹിത്തിന്റെ നേട്ടം.
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ഇപ്പോഴും കോലിയുടെ കൈയ്യില്‍ ഭദ്രമാണ്. നിലവില്‍ 6389 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.
Content Highlights: Virat Kohli 52 Runs Away From Joining Rohit Sharma In Exclusive Lits
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..