'ഇത്രയും പ്രായമുണ്ടെന്ന് അറിയാതെയാണ് നിന്നെ ടീമിലെടുത്തത്'; അന്ന് ദ്രാവിഡ് താംബെയോട് പറഞ്ഞു


1 min read
Read later
Print
Share

41-ാം വയസ്സില്‍ അന്താരാഷ്ട്ര വേദിയില്‍ കളി തുടങ്ങിയ താരമാണ് പ്രവീണ്‍ താംബെ

പ്രവീൺ താംബെയും രാഹുൽ ദ്രാവിഡും | Photo: IPL

40 വയസ് എന്നത് ക്രിക്കറ്റ് താരങ്ങള്‍ കളി മതിയാക്കുന്ന പ്രായമാണ്. എന്നാല്‍ 41-ാം വയസ്സില്‍ അന്താരാഷ്ട്ര വേദിയില്‍ കളി തുടങ്ങിയ താരമാണ് പ്രവീണ്‍ താംബെ. ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം.

2013-ല്‍ രാജസ്ഥാന്‍ റോയല്‍സാണ് വലങ്കയ്യന്‍ ലെഗ് സ്പിന്നറെ ടീമിലെടുത്തത്. അന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ പിന്തുണയാണ് ഐപിഎല്ലിലെത്തിച്ചതെന്ന് പ്രവീണ്‍ പറയുന്നു. ഏറെക്കാലം ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ച തന്റെ യാത്രയില്‍ ദ്രാവിഡിന്റെ റോള്‍ പ്രധാനമായിരുന്നെന്നും ഇന്ന് താന്‍ എന്തെങ്കിലും ഒരു സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം ദ്രാവിഡാണെന്നും താംബെ പറയുന്നു.

'ഐപിഎല്ലിന്റെ ട്രയല്‍സില്‍ അദ്ദേഹം എന്നോട് എന്റെ വയസ്സ് ചോദിച്ചില്ല. എന്റെ പ്രകടനം വിലയിരുത്തി ടീമിലേക്ക് തിരഞ്ഞെടുത്തു. അത് അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പമാണ്.' സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ്‍ വ്യക്തമാക്കുന്നു.

ഒരിക്കല്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ വയസ്സിന്റെ കാര്യം ദ്രാവിഡ് സൂചിപ്പിച്ചെന്നും താംബെ പറയുന്നു. ''എന്റെ വയസ് അറിഞ്ഞപ്പോള്‍ ദ്രാവിഡ് ഭായ് ആശ്ചര്യപ്പെട്ടിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. ഒരിക്കല്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ അദ്ദേഹം എത് എന്നോട് പറയുകയും ചെയ്തു. 'പ്രവീണ്‍, ഞാന്‍ നിന്നെ ടീമിലെടുത്തത് നിന്റെ വയസ്സ് അറിയാതെയാണ്. പത്രത്തില്‍ കാണുന്നത് നിനക്ക് 41 വയസ്സ് ആയി എന്നാണ്. പക്ഷേ അത്ര പ്രായം തോന്നുന്നില്ല' ചിരിയോടെ ദ്രാവിഡ് പറഞ്ഞു. അതാണ് അദ്ദേഹത്തിന്റെ മഹത്വം.'' പ്രവീണ്‍ പറയുന്നു.

തന്റെ ജീവിതകഥ പറയുന്ന 'കോന്‍ പ്രവീണ്‍ താംബെ' എന്ന ബോളിവുഡ് സിനിമയുടെ ട്രെയ്‌ലര്‍ തുടങ്ങുന്നത് ദ്രാവിഡ് താംബയെ കുറിച്ച് സംസാരിക്കുന്ന ദൃശ്യത്തോട് കൂടിയാണ്. ശ്രേയസ് തല്‍പാഡെയാണ് പ്രവീണിന്റെ വേഷത്തിലെത്തുന്നത്. ജയ്പ്രദ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

Content Highlights: Veteran IPL bowler Pravin Tambe hails Dravid

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented