കുൽദീപ് യാദവ് | Photo: twitter/ ipl
മുംബൈ:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിലെ 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരത്തില്‍ വിവാദം പുകയുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ 115 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഡല്‍ഹിയുടെ സ്പിന്നര്‍മാരുടെ മികവായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ലളിത് യാദവും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ചേര്‍ന്ന് ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി പഞ്ചാബിന്റെ വാലറ്റക്കാരായ കാഗിസോ റബാദയേയും നഥാന്‍ എല്ലിസിനേയുമാണ് കുല്‍ദീപ് പുറത്താക്കിയത്. എന്നാല്‍ നാല് ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങിയാണ് അക്‌സര്‍ രണ്ടു വിക്കറ്റെടുത്തത്. അതും ജിതേശ് ശര്‍മയുടേയും ലിയാം ലിവിങ്സ്റ്റണിന്റേയും നിര്‍ണായക വിക്കറ്റുകളാണ് അക്‌സര്‍ വീഴ്ത്തിയത്. 23 പന്തില്‍ 32 റണ്‍സ് അടിച്ച മികച്ച ഫോമില്‍ കളിക്കുമ്പോഴാണ് ജിതേഷ് ശര്‍മയെ അക്‌സര്‍ പുറത്താക്കിയത്. എന്നിട്ടും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയത് കുല്‍ദീപ് യാദവിനാണ്.
പുരസ്‌കാരം സ്വീകരിച്ച് ഇതു അക്‌സര്‍ പട്ടേലുമായി പങ്കുവെയ്ക്കുന്നു എന്ന് കുല്‍ദീപ് പ്രതികരിച്ചു. പക്ഷേ ആരാധകരുടെ രോഷം ശമിപ്പിക്കാന്‍ ഇതൊന്നും മതിയാകുമായിരുന്നില്ല. ഇതിനെതിരേ നിരവധി ആരാധകരാണ് ട്വിറ്ററിലൂടെ രോഷം അറിയിച്ചത്.
മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലോട്ടറി എടുക്കുന്നതു പോലെയാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു. കുല്‍ദീപിനെ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊരു തമാശ പോലെയാണ് തോന്നുന്നതെന്നും ആരാധകര്‍ പറയുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 57 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
Content Highlights: Twitter question logic as Kuldeep Yadav named player of the match against PBKS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..