Photo: PTI
മുംബൈ: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഏറ്റവും മികച്ച 11 താരങ്ങളെ കണ്ടെത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രീമിയര്‍ ലീഗ് ഇലവന്‍ എന്നാണ് സച്ചിന്‍ ടീമിന് പേരിട്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സമ്മാനിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് സച്ചിന്റെ സ്വപ്‌നടീമിന്റെ നായകന്‍.
ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെയാണ് സച്ചിന്‍ തന്റെ സ്വപ്‌ന ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറും പഞ്ചാബ് കിങ്‌സിന്റെ ശിഖര്‍ ധവാനും ഓപ്പണര്‍മാരാകും.
മൂന്നാം സ്ഥാനത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെ.എല്‍.രാഹുലാണുണ്ടാകുക. നാലാമനായി ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാമനായി ഗുജറാത്തിന്റെ ഡേവിഡ് മില്ലറും ഇറങ്ങും. പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണ്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ഫിനിഷര്‍മാരുടെ റോളില്‍.
ബൗളിങ് വിഭാഗത്തില്‍ ഗുജറാത്തിന്റെ റാഷിദ് ഖാനും രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്വേന്ദ്ര ചാഹലും സ്പിന്നര്‍മാരായി അണിനിരക്കും. ഗുജറാത്തിന്റെ മുഹമ്മദ് ഷമിയും മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സച്ചിന്‍ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളില്‍ നിന്ന് ഒരു താരം പോലും സച്ചിന്റെ ടീമിലിടം നേടിയിട്ടില്ല.
സച്ചിന്റെ സ്വപ്‌നടീം: ശിഖര്‍ ധവാന്‍, ജോസ് ബട്‌ലര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), ഡേവിഡ് മില്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ദിനേശ് കാര്‍ത്തിക്ക്, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചാഹല്‍.
Content Highlights: IPL 2022,, team of ipl 2022, sachin tendulkar, ipl news, cricket news, sports updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..