ബട്‌ലര്‍ അങ്കിളിനെപ്പോലെ സെഞ്ചുറി അടിക്കാത്തത് എന്താണ്‌ ഡാഡീ?; വാര്‍ണറോട്‌ മക്കള്‍ ചോദിക്കുന്നു


ഡേവിഡ് വാർണറുടെ കളി കാണുന്ന മക്കൾ | Photo: twitter/ instagram

മുംബൈ: ഐപിഎല്‍ ഈ സീസണിലും മിന്നുന്ന ബാറ്റിങ് ഫോം തുടരുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്ന വാര്‍ണര്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 191 റണ്‍സ് അക്കൗണ്ടിലെത്തിച്ചു കഴിഞ്ഞു.

പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം പുറത്താകാതെ അടിച്ചെടുത്തത് 30 പന്തില്‍ 60 റണ്‍സാണ്. 10 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. ഡല്‍ഹിയുടെ വിജയം പുഷ്പ സ്റ്റൈല്‍ നൃത്തച്ചുവടോടെ വാര്‍ണര്‍ ആഘോഷിക്കുകയും ചെയ്തു.

എന്നാല്‍ ഇതുകൊണ്ടൊന്നും വാര്‍ണര്‍ തൃപ്തനല്ല. പ്രത്യേകിച്ച് ഓസീസ് താരത്തിന്റെ മക്കള്‍. ഈ പ്രകടനമൊന്നും പോരെന്നാണ് അവര്‍ പറയുന്നത്. പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ഇക്കാര്യം വാര്‍ണര്‍ സൂചിപ്പിക്കുകയും ചെയ്തു.

'ഞാന്‍ എന്താണ് സെഞ്ചുറി അടിക്കാത്തതെന്നാണ് കുട്ടികള്‍ക്ക് അറിയേണ്ടത്. ഇന്നത്തെ കാലത്ത് 60 കൊണ്ടൊന്നും കാര്യമില്ല. ജോസ് ബട്‌ലര്‍ സെഞ്ചുറി അടിക്കുന്നതു കണ്ടുകൊണ്ടേയിരിക്കുകയാണ് കുട്ടികള്‍. എന്തുകൊണ്ടാണ് ബട്‌ലറെ പോലെ കളിക്കാത്തത് എന്നാണ് അവര്‍ ചോദിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മത്സരം കാണുകയെന്നത് പറഞ്ഞറിയാക്കാനാകാത്ത സന്തോഷമാണ്.' വാര്‍ണര്‍ വ്യക്തമാക്കുന്നു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മത്സരങ്ങള്‍ കാണാന്‍ എപ്പോഴും വാര്‍ണറുടെ കുടുംബവുമുണ്ടാകാറുണ്ട്. വാര്‍ണറുടെ വിക്കറ്റ് പോകുമ്പോഴും ബൗണ്ടറി അടിക്കുമ്പോഴുമെല്ലാം ക്യാമറക്കണ്ണുകള്‍ മക്കളുടെ അടുത്തെത്തും. ഇതോടെ അവരുടെ നിരാശയും സന്തോഷവുമെല്ലാം ആരാധകരും കാണും.

Content Highlights: My kids just want to know why I cannot get 100 like Buttler says David Warner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented