'കേരളത്തിലെ പിള്ളേര്‍ ആറാടുക'യാണെന്ന് മുംബൈ ഇന്ത്യന്‍സ്; 'തമ്പി അളിയാ' എന്നു വിളിച്ച് സഞ്ജു


1 min read
Read later
Print
Share

ഇനി ബേസിലിന്റേയും സഞ്ജുവിന്റേയും ടീമുകളാണ്‌ മുഖാമുഖം വരുന്നത്.

ബേസിൽ തമ്പിയും സഞ്ജു സാംസണും | Photo: twitter/ Mumbai Indians

മുംബൈ: ഐപിഎല്ലിലെ മലയാളി സൂപ്പര്‍ താരങ്ങളാണ് സഞ്ജു സാംസണും ബേസില്‍ തമ്പിയും. ഇരുവരും ആദ്യ മത്സരത്തില്‍ കിടലന്‍ പ്രകടനവും പുറത്തെടുത്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 27 പന്തില്‍ 55 റണ്‍സടിച്ച താരം പ്ലെയര്‍ ഓഫ് ദ മാച്ചുമായി. ടീമിലെ മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി.

മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളറായ ബേസില്‍ തമ്പി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മലയാളി പേസര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ മുംബൈ നാല് വിക്കറ്റിന് തോറ്റെങ്കിലും ബേസിലിന്റെ പ്രകടനത്തിന് കൈയ്യടി കിട്ടി.

ഇനി ബേസിലിന്റേയും സഞ്ജുവിന്റേയും ടീമുകളാണ്‌ മുഖാമുഖം വരുന്നത്. ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഇതിന് മുന്നോടിയായി മലയാളി താരങ്ങളുടെ ചിത്രം ട്വീറ്റു ചെയ്തിരിക്കുകയാണ് മുംബെ.

'കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്' സഞ്ജുവിനൊപ്പമുള്ള ബേസിലിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മുംബൈ കുറിച്ചു. നിരവധി ആരാധകരാണ് ഈ ട്വീറ്റിന് കമന്റുമായെത്തിയത്. മലയാളത്തിലുള്ള മുംബൈയുടെ ട്വീറ്റ് കേരളത്തിലെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള ഈ പിള്ളേരുടെ മത്സരവീര്യത്തിനായി കാത്തിരിക്കുകയാണെന്നും മുംബൈ ട്വീറ്റില്‍ പറയുന്നു.

ഈ ചിത്രം സഞ്ജുവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'തമ്പി അളിയന്‍' എന്ന തലക്കെട്ടോടെയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്.

Content Highlights: Mumbai Indians malayalam tweet about Sanju Samson and Basil Thampi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented