രവീന്ദ്ര ജഡേജയും എംഎസ് ധോനിയും | Photo: PTI
മുംബൈ: ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിട്ടും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിക്കറ്റ് കീപ്പര്‍ എംഎസ് ധോനി നടത്തുന്ന ഇടപെടലുകളില്‍ എതിര്‍പ്പ് വ്യക്തമാക്കി മുന്‍താരങ്ങള്‍. ഐപിഎല്‍ സീസണ് തുടങ്ങുന്നതിന് മുമ്പായി ധോനി ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ജഡേജയെ പുതിയ ക്യാപ്റ്റനായി ചെന്നൈ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ പുതിയ സീസണിലും ഗ്രൗണ്ടില്‍ ടീമിനെ നിയന്ത്രിക്കുന്നത് ധോനി തന്നെയാണ്. പലപ്പോഴും ജഡേജയ്ക്ക് നിര്‍ദേശങ്ങള്‍ നല്കുന്ന ധോനിയെ മത്സരത്തിനിടെ കാണാമായിരുന്നു. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ അജയ് ജഡേജയും പാര്‍ഥിവ് പട്ടേലും.
ധോനിയുടെ ഇടപെടലിലുള്ള എതിര്‍പ്പ് ഇരുവരും തുറന്നുപറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും മത്സരങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് ധോനിയാണെന്നും ഇതു തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ വ്യക്തമാക്കുന്നു. 'ധോനി വലിയ താരമാണ്. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെടുന്നില്ല.'- അജയ് ജഡേജ വ്യക്തമാക്കി.
പുതിയ ക്യാപ്റ്റനെ ഉണ്ടാക്കിയെടുക്കാനാണ് താത്പര്യമെങ്കില്‍ ജഡേജയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടതെന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. ജഡേജയെ നയിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ക്യാപ്റ്റനാകാന്‍ സാധിക്കൂ. തെറ്റുകളില്‍ നിന്നാണ് പാഠം പഠിക്കേണ്ടതെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും ചെന്നൈ തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോടും രണ്ടാം മത്സരത്തില്‍ ലക്നൗവിനോടുമാണ് പരാജയപ്പെട്ടത്.
Content Highlights: MS Dhoni controlling game over captain Ravindra Jadeja
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..