Photo: twitter.com/IPL
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്‍പതാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 52 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. കൊല്‍ക്കത്തക്കെതിരേ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി.
കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. അഞ്ച് വിക്കറ്റ് എടുത്ത ബുംറയുടെ പ്രകടനമാണ് കൊല്‍ക്കത്തയെ 165 റണ്‍സില്‍ തളച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്. ഇഷാന്‍ 43 പന്തില്‍ 51 റണ്‍സെടുത്തു പുറത്തായി. പൊള്ളാഡ് 16 പന്തില്‍ 15 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കംമുംബൈയുടെ ആറ് താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി.
കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും റസ്സല്‍ രണ്ടും വിക്കറ്റും വീഴ്ത്തി. ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും അജിന്‍ക്യ രഹാനേയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് നേടിയത്. 24 പന്തില്‍ 43 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരെയും 25 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയേയും കുമാര്‍ കാര്‍ത്തികേയാണ് പുറത്താക്കിയത്.
മൂന്നാമതായി ഇറങ്ങിയ നിതീഷ് റാണയും കൊല്‍ക്കത്തയുടെ സ്‌കോറിന് വേഗത കൂട്ടി. പിന്നീട് കൊല്‍ക്കത്തയുടെ തകര്‍ച്ചയാണ് കണ്ടത്. ആറ് റണ്‍സെടുത്ത ശ്രേയസ്സ് അയ്യരെ മുരുഗന്‍ അശ്വിന്‍ മടക്കി. പിന്നീട് ബുംറയുടെ താണ്ഡവമാണ് മൈതാനത്ത് കാണാനായത്. 9 റണ്‍സെടുത്ത റസ്സലിനേയും 26 പന്തില്‍ 43 റണ്‍സെടുത്ത റാണയെയും പുറത്താക്കി.
18-ാം ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് ബുംറ കൊല്‍ക്കത്തയെ വരിഞ്ഞുകെട്ടി. ജാക്സണ്‍, പാറ്റ് കുമ്മിന്‍സ്,സുനില്‍ നരൈന്‍ എന്നിവരുടെ വിക്കറ്റാണ് ബുംറ നേടിയത്. നാലോവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ച് വിക്കറ്റെടുത്തത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്താണ് കൊല്‍ക്കത്ത കളിയവസാനിപ്പിച്ചത്.
Content Highlights: MI vs KKR IPL 2022


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..