കാവ്യ മാരൻ | Photo: twitter/ SRH
മുംബൈ: ഐപിഎല്ലിന്റെ ആരാധകര്‍ക്ക് പരിചിതമായ മുഖമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം സിഇഒ കാവ്യ മാരന്‍. ഹൈദരാബാദിന്റെ മത്സരം നടക്കുമ്പോഴെല്ലാം ഗാലറിയില്‍ ഫ്‌ളാഗ് വീശി കാവ്യയുണ്ടാകും. ഇത്തവണ താരലേലത്തിലും മുപ്പുതകാരിയായ കാവ്യ ചര്‍ച്ചാ വിഷയമായിരുന്നു.
കെയ്ന്‍ വില്ല്യംസണ്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, ഉംറാന്‍ മാലിക്, നിക്കോളസ് പുരന്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മാര്‍ക്രം എന്നീ താരങ്ങളെ കാവ്യ തട്ടകത്തിലെത്തിച്ചു. എന്നാല്‍ ഈ സീസണ്‍ കാവ്യക്ക് അത്ര മികച്ചതായിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും ഹൈദരാബാദ് തോറ്റു.
ഇതിനു പിന്നാലെ കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗാലറിയില്‍ അതീവ നിരാശയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കാവ്യ ഇതിലും കൂടുതര്‍ അര്‍ഹിക്കുന്നുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ ആശ്വാസ വാക്കുകളുമായെത്തി. ''ടൂര്‍ണമെന്റ് ആരംഭിച്ചിട്ടല്ലേയുള്ളു. ഇനിയും ഒരുപാട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ലേലത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിശ്വസിക്കൂ.'ഒരു ആരാധിക ട്വീറ്റു ചെയ്തു.
സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ തോല്‍വി. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 61 റണ്‍സിന് പരാജയപ്പെട്ടു. കഴിഞ്ഞ സീസണിലും മോശം പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് അവസാന സ്ഥാനക്കാരായിരുന്നു.
Content Highlights: Kaviya Maran IPL 2022 Sun Risers Hyderabad Team CEO
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..