Photo: ANI
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പത്താമത്തെ തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് പതറുമ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ബുംറ അപൂര്‍വമായ ഒരു റെക്കോഡ് സ്വന്തമാക്കി.
ട്വന്റി 20 മത്സരങ്ങളില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരില്‍ കുറിച്ചത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ബുംറ റെക്കോഡ് സ്ഥാപിച്ചത്.
പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ബുംറയ്ക്ക് പിന്നാലെ ഭുവനേശ്വര്‍ കുമാറാണുള്ളത്. ഭുവനേശ്വറിന് 223 വിക്കറ്റുകളാണ് വീഴ്ത്താനായത്.
Also Read
250 വിക്കറ്റ് ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ബുംറ. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, പീയുഷ് ചൗള, അമിത് മിശ്ര എന്നിവര്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അശ്വിന്റെ അക്കൗണ്ടില്‍ 274 ഉം ചാഹലിന്റെ പേരില്‍ 271 വിക്കറ്റുമുണ്ട്. പീയുഷ് ചൗള 270 വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര 262 വിക്കറ്റ് സ്വന്തമാക്കി.
Content Highlights: jasprit bumrah, bumrah, most wickets in t 20, mumbai indians, ipl2022, ipl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..