ഇർഫാൻ പഠാൻ/ എംഎസ് ധോനി | Photo: ANI/IPL
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തുന്ന കാഴ്ച്ചയോടെയാണ് 15-ാം ഐപിഎല്‍ സീസണിന് തുടക്കം കുറിച്ചത്. ചെന്നൈയ്ക്കായി വെറ്ററന്‍ താരം എംഎസ് ധോനി നേടിയ അര്‍ധ സെഞ്ചുറിയും ആരാധകരെ ആവേശത്തിലാഴ്ത്തി. ഇതോടെ ധോനിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
പ്രായം തളര്‍ത്താത്ത ഈ പോരാട്ടവീര്യത്തിന് ഇന്ത്യയുടെ മുന്‍താരം ഇര്ഫാന് പഠാന്റെ കൈയടിയും ധോനി നേടി. സ്റ്റാര്‍ സ്പോര്‍ട്സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുമ്പോഴാണ് പഠാന് ധോനിയെ കുറിച്ച് സംസാരിച്ചത്. ചെന്നൈ ടീമിനൊപ്പം ചേരുന്നതിന് മുൻപ് ധോനി കടന്നുപോയ പ്രതിസന്ധിയെ കുറിച്ചും പഠാന് വെളിപ്പെടുത്തി.
'അന്താരാഷ്ട്ര വേദിയില്‍ ഒരു ഇടവേളക്ക് ശേഷം എത്തിയിട്ടും ധോനി പുറത്തെടുത്ത പ്രകടനം മികവുറ്റതാണ്. സൂറത്തില്‍ ചെന്നൈയുടെ ക്യാമ്പില്‍ പോകുന്നതിന് മുമ്പ് മുംബൈയില്‍വെച്ച് ഞാന്‍ ധോനിയെ കണ്ടിരുന്നു. കുറച്ചു കാലമായി ഒരു പരിശീലനവും നടത്തുന്നില്ലെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ധോനി പറഞ്ഞു. തന്റെ പ്ലാനിങ്ങും താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും തന്റെ ബിസിനസ്സിനെക്കുറിച്ചുമെല്ലാം അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ടീം ക്യാമ്പിന് ഒരു മാസം മുമ്പായിരുന്നു ഈ കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ നമ്മള് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നു.' പഠാന് വ്യക്തമാക്കുന്നു.
Content Highlights: Irfan Pathan recalls meeting Dhoni before CSK's IPL 2022 camp in Surat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..