Photo: PTI
ബെംഗളൂരു: ഐപിഎല്‍ ഫ്രാഞ്ചൈസി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാരണം വ്യക്തമാക്കി വിരാട് കോലി രംഗത്ത്. ഐപിഎല്‍ 2021 സീസണിന്റെ അവസാനമാണ് കോലി താന്‍ ഇനി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്. ജോലിഭാരം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തന്റെ തീരുമാനമെന്നായിരുന്നു കോലി അന്ന് വിശദീകരിച്ചത്. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം ആര്‍സിബി പോഡ്കാസ്റ്റിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കോലി.
''ഒരു കാര്യവും അങ്ങനെ കൂടുതല്‍ മുറുകെ പിടിക്കുന്ന ആളല്ല ഞാന്‍. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്കറിയാമെങ്കിലും ഒരു പ്രക്രിയ എനിക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഞാന്‍ ചെയ്യാന്‍ പോകാറില്ല. ആളുകള്‍ നിങ്ങളുടെ സാഹചര്യത്തിലെത്താത്തതു കൊണ്ടുതന്നെ നിങ്ങളുടെ തീരുമാനങ്ങള്‍ ആളുകള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. പുറത്തുള്ള ആളുകള്‍ക്ക് അവരുടേതായ പ്രതീക്ഷകളുണ്ട്. ഓ! അതെങ്ങനെ സംഭവിച്ചു? ഞങ്ങള്‍ ഞെട്ടിപ്പോയി എന്നെല്ലാം അവര്‍ പറയും. ഇതില്‍ ഞെട്ടേണ്ട കാര്യമില്ല. എനിക്ക് എന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടതുണ്ട്. അത്രയേയുള്ളൂ.'' - കോലി വ്യക്തമാക്കി.
അതേസമയം 2022 ഐപിഎല്‍ സീസണിലേക്കുള്ള ക്യാപ്റ്റനെ ആര്‍സിബി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓസീസ് താര ഗ്ലെന്‍ മാക്‌സ്‌വെല്ലിന് സാധ്യതയുണ്ടെങ്കിലും ടീമിലെ പുതിയ അംഗവും മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനുമായ ഫാഫ് ഡുപ്ലെസി ഈ സ്ഥാനത്തെത്താനാണ് സാധ്യത കൂടുതല്‍.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 132 മത്സരങ്ങളില്‍ ടീമിനെ നയിച്ച ശേഷമാണ് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.
Content Highlights: ipl 2022 Virat Kohli explains decision to quit RCB captaincy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..