ആദ്യം വെങ്കിയോട് കയര്‍ത്തു, പിന്നെ കോച്ച് മക്കല്ലത്തോടും; ശ്രേയസ് അത്ര കൂളല്ല


Photo: twitter.com

മുംബൈ: തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് അത്ര സുഖകരമല്ലായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമിട്ട ശേഷം കൊല്‍ക്കത്ത അവിശ്വസനീയമായി ഏഴു റണ്‍സകലെ ജയം കൈവിടുകയായിരുന്നു.

മത്സരത്തില്‍ 51 പന്തില്‍ 85 റണ്‍സെടുത്ത ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീം പരാജയപ്പെട്ടു. കളിക്കിടെ സംയമനം നഷ്ടമായ ശ്രേയസിനെയും മൈതാനത്ത് കണ്ടു.

16-ാം ഓവറിലെ അവസാന പന്തിലായിരുന്നു ആദ്യ സംഭവം. സഹതാരം വെങ്കടേഷ് അയ്യരോടാണ് ഈ സമയം ശ്രേയസ് കയര്‍ത്ത് സംസാരിച്ചത്. അവസാന പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ ശ്രേയസിനെ പിച്ചിന്റെ പകുതിക്ക് വെച്ച് വെങ്കടേഷ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ കരണ്‍ നായര്‍ എറിഞ്ഞ ത്രോ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ലഭിക്കും മുമ്പ് ക്രീസില്‍ കയറിയ ശ്രേയസ് കഷ്ടിച്ചാണ് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.

ക്രീസില്‍ കയറിയതിനു തൊട്ടുപിന്നാലെ ശ്രേയസ് വെങ്കടേഷിനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ വെങ്കടേഷ് ശാന്തനായി ഇത് കേട്ടുനില്‍ക്കുകയായിരുന്നു.

പിന്നാലെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ശ്രേയസ് പുറത്തായ ശേഷമായിരുന്നു അടുത്ത സംഭവം. ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായ ശേഷം ഡഗ്ഔട്ടില്‍ വെച്ച് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തോട് കളിക്കിടെയുണ്ടായ എന്തോ കാര്യത്തെപ്പറ്റി താരം കടുത്ത ഭാഷയില്‍ സംസാരിക്കുകയായിരുന്നു. ഇതിന്റെയെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: ipl 2022 Shreyas Iyer looses his cool during the match against Rajasthan Royals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented