Photo: AFP
ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തീര്‍ച്ചയായും യുവതാരം ഇഷാന്‍ കിഷനെ ലക്ഷ്യമിടുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
130-ന് മുകളിലുള്ള സ്‌ട്രൈറ്റ് റേറ്റും ഓഫ് സ്പിന്നര്‍ ഒഴികെ മറ്റെല്ലാ ബൗളര്‍മാര്‍ക്കെതിരെയുമുളള റെക്കോഡുകളും താരത്തിന് നേട്ടമാകും.
മുബൈ ഇന്ത്യന്‍സ് താരമായിരുന്ന കിഷനെ ഇത്തവണ മുംബൈ റിലീസ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കിറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.
ലേലത്തില്‍ രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള കിഷന് വേണ്ടി നല്ല മത്സരമുണ്ടാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
''ഞാന്‍ ഒരു ഇഷാന്‍ കിഷന്‍ ആരാധകനാണ്. ഏത് ദിവസമായാലും 30 പന്തില്‍ നിന്ന് 70-80 റണ്‍സ് അടിച്ചെടുത്ത് ടീമിനെ വിജയിപ്പിക്കാന്‍ തക്ക കഴിവുള്ള താരമാണ് അദ്ദേഹം. വരുംകാലം അവന്‍ ഒരു വലിയ താരമാകും. അവനെപ്പോലെയുള്ള ഒരു കളിക്കാരന്‍ ഏതെങ്കിലും ടീമില്‍ പോയാല്‍, ക്യാപ്റ്റന്റെ ഉത്തരവാദിത്തം നല്‍കണം. നിലവില്‍ ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ആര്‍സിബി തീര്‍ച്ചയായും ലേലത്തില്‍ ഇഷാന്‍ കിഷനെ ലക്ഷ്യമിടുമെന്ന് ഉറപ്പാണ്. ലേലത്തില്‍ നിരവധി ടീമുകള്‍ അവന്റെ പിന്നാലെ പോകുമെന്നതിനാല്‍ താരത്തെ ടീമിലെത്തിക്കുക പ്രയാസമാകും.'' - ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വ്യക്തമാക്കി.
Content Highlights: IPL 2022 Royal Challengers Bangalore will target Ishan Kishan at mega auction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..