ജയത്തോടെ ആര്‍.സി.ബി ആദ്യ നാലില്‍; ചെന്നൈ പുറത്തേക്ക്


Photo: iplt20.com

പുണെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ഇതോടെ 11 കളികളില്‍ നിന്ന് 12 പോയിന്റോടെയാണ് ബാംഗ്ലൂര്‍ നാലാം സ്ഥാനം ഉറപ്പിച്ചത്. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ക്ലിക്കാകാതെ പോയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും - ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഋതുരാജിനെ ഷഹബാസ് അഹമ്മദ് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ റോബിന്‍ ഉത്തപ്പയേയും (1), അമ്പാട്ടി റായുഡുവിനെയും (10) മടക്കി മാക്‌സ്‌വെല്ലാണ് ചെന്നൈയെ പ്രതിരോധത്തിലാക്കിയത്. പിന്നാലെ 15-ാം ഓവറില്‍ കോണ്‍വെയെ മടക്കി ഹസരംഗ മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും (3) കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ 27 പന്തില്‍ നിന്നും 34 റണ്‍സെടുത്ത മോയിന്‍ അലി ശ്രമിച്ച് നോക്കിയെങ്കിലും 18-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ ആ പോരാട്ടവും അവസാനിപ്പിച്ചു. ധോനി (2), പ്രെറ്റോറിയസ് (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ബാംഗ്ലൂരിനായി ഹര്‍ഷല്‍ മൂന്നും മാക്‌സ്‌വെല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു.

മഹിപാല്‍ ലോംറോര്‍ (27 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (22 പന്തില്‍ 38), ദിനേഷ് കാര്‍ത്തിക് (17 പന്തില്‍ 26*), വിരാട് കോലി (33 പന്തില്‍ 30), രജത് പാട്ടിദാര്‍ (15 പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിനെ 173-ല്‍ എത്തിച്ചത്.

ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഓപ്പണര്‍മാരായ ഡുപ്ലെസിയും വിരാട് കോലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 44 പന്തില്‍ 62 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. എട്ടാം ഓവറില്‍ ഡുപ്ലെസിയെ പുറത്താക്കി മോയിന്‍ അലിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്‍ മൂന്ന് റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു. പിന്നാലെ 10-ാം ഓവറിലെ കോലിയെ മോയിന്‍ അലിയും മടക്കിയതോടെ ബാംഗ്ലൂറിന്റെ സ്‌കോറിങ് റേറ്റ് താഴ്ന്നു. നാലാം വിക്കറ്റില്‍ മഹിപാലും രജത് പാട്ടിദാറും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 16-ാം ഓവറില്‍ രജത് പുറത്തായി. പിന്നീട് മഹിപാലിനൊപ്പം ദിനേഷ് കാര്‍ത്തിക്ക് ചേര്‍ന്നതോടെ ബാഗ്ലൂര്‍ സ്‌കോറിങ് വേഗത്തിലായി.

ചെന്നൈക്കായി തീക്ഷണ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlights: ipl 2022 Royal Challengers Bangalore vs Chennai Super Kings

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented