Photo: AFP
ബെംഗളൂരു: ഐപിഎല്‍ 2022 സീസണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസി നയിക്കും. ഡുപ്ലെസിയെ പുതിയ ക്യാപ്റ്റനായി ആര്‍സിബി ശനിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്നു ഡുപ്ലെസി.
വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഡുപ്ലെസിയെ ആര്‍സിബി മാനേജ്മെന്റ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 132 മത്സരങ്ങളില്‍ ടീമിനെ നയിച്ച ശേഷമാണ് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.
ഇത്തവണത്തെ മെഗാ താരലേലത്തില്‍ ഏഴു കോടിക്കാണ് ഡുപ്ലെസിയെ ആര്‍സിബി സ്വന്തമാക്കിയത്. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ ഏഴാമത്തെ ക്യാപ്റ്റനാണ് ഡുപ്ലെസി. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കെവിന് പീറ്റേഴ്സണ്, ഷെയ്ന് വാട്ട്സണ്, ഡാനിയല്‍ വെറ്റോറി, കോലി എന്നിവരായിരുന്നു മുന്‍ നായകന്മാര്.
Content Highlights: ipl 2022 royal challengers bangalore appoint Faf du Plessis as their new captain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..