കൈമെയ് മറന്ന് പൊരുതിയിട്ടും തോല്‍വി; പൊട്ടിക്കരഞ്ഞ് റിങ്കു സിങ്


ഐപിഎല്ലില്‍ ഈ സീസണിലെ 66-ാം മത്സരം ശരിക്കും ഒരു 'നെയ്ല്‍ ബൈറ്റിങ്' എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം ഒന്നു മാത്രം ലക്ഷ്യമിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളത്തിലിറങ്ങിയത്

Photo: twitter.com

മുംബൈ: ഒരു ഘട്ടത്തില്‍ കൈവിട്ടുപോയ മത്സരം സ്വന്തം ടീമിനായി ഒറ്റയാള്‍ പോരാട്ടത്തിലൂടെ വലിച്ചടുപ്പിച്ച താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിങ്. എന്നിട്ടും വിജയം കൈപ്പിടിയില്‍ നിന്ന് ഊര്‍ന്നുപോയത് കണ്ടുനില്‍ക്കാനേ റിങ്കുവിന് സാധിച്ചുള്ളൂ.

തോല്‍വിയുറപ്പിച്ച മത്സരം രണ്ടു റണ്‍സിന് കഷ്ടിച്ച് ജയിച്ചതിന്റെ ആഹ്ലാദത്തില്‍ ലഖ്‌നൗ ടീം ആഘോഷിക്കുമ്പോള്‍ ക്യാമറ കണ്ണുകള്‍ തിരഞ്ഞത് റിങ്കുവിനെയായിരുന്നു. ടീമിനെ വിജയതീരത്തെത്തിക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശയില്‍ പൊട്ടിക്കരയുകയായിരുന്നു താരം അപ്പോള്‍.

ഐപിഎല്ലില്‍ ഈ സീസണിലെ 66-ാം മത്സരം ശരിക്കും ഒരു 'നെയ്ല്‍ ബൈറ്റിങ്' എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം ഒന്നു മാത്രം ലക്ഷ്യമിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളത്തിലിറങ്ങിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ അടിച്ചെടുത്തത് 210 റണ്‍സ്. സെഞ്ചുറിയുമായി തകര്‍ത്തടിച്ച ക്വിന്റണ്‍ ഡിക്കോക്കും (70 പന്തില്‍ 140) അര്‍ധ സെഞ്ചുറിയുമായി ഡിക്കോക്കിന് പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (51 പന്തില്‍ 68) ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം പക്ഷേ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വെങ്കടേഷ് അയ്യരും (0) പിന്നാലെ മൂന്നാം ഓവറില്‍ അഭിജീത് തോമറും (4) ഡഗ്ഔട്ടില്‍ തിരിച്ചെത്തിയതോടെ കൊല്‍ക്കത്ത 2.4 ഓവറില്‍ രണ്ടിന് ഒമ്പത് റണ്‍സെന്ന നിലയിലായി. എന്നാല്‍ നിതീഷ് റാണ (22 പന്തില്‍ 42), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), സാം ബില്ലിങ്‌സ് (24 പന്തില്‍ 36) എന്നിവരുടെ ഇന്നിങ്‌സുകള്‍ ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇവര്‍ക്കൊപ്പം അപകടകാരിയായ ആന്ദ്രേ റസ്സലിനെയും (5) മടക്കി ലഖ്‌നൗ മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച റിങ്കു സിങ് -സുനില്‍ നരെയ്ന്‍ സഖ്യം വമ്പനടികളോടെ മത്സരം വീണ്ടും ആവേശകരമാക്കുകയായിരുന്നു. അതിവേഗം 58 റണ്‍സ് കൊല്‍ക്കത്ത സ്‌കോറിലെത്തിയ ഇരുവരും കളി കൊല്‍ക്കത്തയുടെ കോര്‍ട്ടിലെത്തിച്ചു. മാര്‍ക്കസ് സ്റ്റോയ്‌നിസെറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. തകര്‍പ്പന്‍ ഫോമിലായിരുന്ന റിങ്കു സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ഫോറും അടുത്ത രണ്ട് പന്തുകളില്‍ സിക്‌സും നേടി കളിയുടെ ഗതി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. ഇതോടെ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. നാലാം പന്തില്‍ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. എന്നാല്‍ അഞ്ചാം പന്തില്‍ വീണ്ടും സിക്‌സര്‍ നേടാനുള്ള റിങ്കുവിന്റെ ശ്രമം പാളി. ബാക്ക്വേഡ് പോയിന്റില്‍ റിങ്കുവിന്റെ ക്യാച്ച് എവിന്‍ ലൂയിസ് അവിശ്വസനീയമായി കൈപ്പിടിയിലാക്കിയതോടെ കൊല്‍ക്കത്ത കളി കൈവിടുകയായിരുന്നു. വെറും 15 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 40 റണ്‍സ് അടിച്ചെടുത്ത റിങ്കു തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കേ ഉമേഷ് യാദവിനെ സ്റ്റോയ്‌നിസ് പുറത്താക്കിയതോടെ ലഖ്‌നൗ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത പുറത്താകുന്ന മൂന്നാമത്തെ ടീമുമായി.

ഇതിനു പിന്നാലെയാണ് സങ്കടം സഹിക്കാനാകാതെ റിങ്കു പൊട്ടിക്കരഞ്ഞത്. റിങ്കുവിനെ സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

Content Highlights: ipl 2022 Rinku Singh gets emotional after KKR defeat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented