.jpg?$p=fad68fb&f=16x10&w=856&q=0.8)
Photo: iplt20.com
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. ഇതോടെ എം.എസ് ധോനി വീണ്ടും സൂപ്പര്‍ കിങ്സിനെ നയിക്കും. സൂപ്പര്‍ കിങ്സ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോനി ഈ സീസണിന്റെ തുടക്കത്തിലാണ് രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയത്.
ഈ സീസണില്‍ ചെന്നൈയുടെ മോശം പ്രകടനത്തിനൊപ്പം ജഡേജയുടെ മോശം ഫോമും ചര്‍ച്ചയായിരുന്നു. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്ന് സൂപ്പര്‍ കിങ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ സീസണില്‍ ജഡേജയ്ക്കു കീഴില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ടീം രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം.
Content Highlights: ipl 2022 Ravindra Jadeja has handed back the captaincy of CSK to MS Dhoni
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..