Photo: iplt20.com
മുംബൈ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിനിടെ രാജസ്ഥാന് റോയല്‍സ് താരം ആര്. അശ്വിന് റിട്ടയേര്‍ഡ് ഔട്ടായത് ഐപിഎല്‍ ചരിത്രത്തിലെ ആദ്യ സംഭവം.
സാധാരണ ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയാല്‍ കളിക്കാര്‍ റിട്ടയേര്‍ഡ് ഹര്ട്ടാകാറുണ്ട്. ഇവര്‍ക്ക് പിന്നീട് തിരിച്ചെത്തി ബാറ്റ് ചെയ്യാം. എന്നാല്‍ അശ്വിന്റെ പ്രവൃത്തി ടീമിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു.
ലഖ്നൗവിനെതിരേ ഒരു ഘട്ടത്തില്‍ റോയല്‍സ് നാലിന് 67 റണ്‍സെന്ന നിലയിലായിരുന്നു. ഈ സമയത്താണ് ഷിംറോണ്‍ ഹെറ്റ്മയറും - അശ്വിനും ക്രീസില്‍ ഒന്നിക്കുന്നത്. ഒരു ബാറ്റിങ് തകര്‍ച്ച മുന്നില്‍ കണ്ട റോയല്‍സിനെ അഞ്ചാം 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് രക്ഷിച്ചെടുത്തത്. ഇതിനിടെ 19-ാം ഓവറിലാണ് അശ്വിന് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയത്. വമ്പനടിക്കാരന്‍ റിയാന്‍ പരാഗിന് ക്രീസിലെത്താന്‍ വേണ്ടിയായിരുന്നു ഈ തീരുമാനം. 23 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 28 റണ്‍സെടുത്ത ശേഷമായിരുന്നു അശ്വിന്റെ മടക്കം.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു ബാറ്റ്സ്മാന് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുന്നത്. രാജസ്ഥാന് റോയല്‍സിന്റെ തന്ത്രപരമായ ഈ നീക്കത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത റോയല്‍സ്, ലഖ്നൗവിനെ 162 റണ്‍സില്‍ ഒതുക്കി മൂന്ന് റണ്‍സിന്റെ ജയവും സ്വന്തമാക്കി.
Content Highlights: ipl 2022 r ashwin Becomes first batter to be tactically retired out in ipl history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..