153 റണ്‍സ് പ്രതിരോധിച്ച് ലഖ്‌നൗ; പഞ്ചാബിനെ പരാജയപ്പെടുത്തിയത് 20 റണ്‍സിന്


Photo: twitter.com/IPL

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ലഖ്‌നൗ ബൗളര്‍മാരുടെ അച്ചടക്കമുള്ള ബൗളിങ്ങാണ് ടീമിന് ജയമൊരുക്കിയത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്‍, 17 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ദുഷ്മാന്ത ചമീര, വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു പേരെ പുറത്താക്കിയ ക്രുണാല്‍ പാണ്ഡ്യ എന്നിവരാണ് ലഖ്‌നൗവിനായി ബൗളിങ്ങില്‍ തിളങ്ങിയത്.

28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ഋഷി ധവാന്‍ (21*), ലിയാം ലിവിങ്സ്റ്റണ്‍ (18) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. 15 റണ്‍സ് എക്‌സ്ട്രാസായി ലഭിക്കുകയും ചെയ്തു. ശിഖര്‍ ധവാന്‍ (5), ഭനുക രജപക്‌സ (9) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. ക്വിന്റണ്‍ ഡിക്കോക്ക് (46), ദീപക് ഹൂഡ (34) എന്നിവരാണ് ലഖ്‌നൗ ടീമിനായി തിളങ്ങിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഇരുവരും പുറത്തായതോടെ ലഖ്‌നൗ തകരുകയായിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (6), ക്രുണാല്‍ പാണ്ഡ്യ (7), മാര്‍ക്കസ് സ്റ്റോയ്‌നിസ് (1), ആയുഷ് ബദോനി (4) എന്നിവരെല്ലാം ബാറ്റിങ്ങില്‍ പരാജയമായി. ജേസണ്‍ ഹോള്‍ഡര്‍ 11 റണ്‍സും, ചമീര 17 റണ്‍സും, മൊഹ്‌സിന്‍ ഖാന്‍ 13 റണ്‍സും നേടി.

പഞ്ചാബിനായി കാഗിസോ റബാദ നാലു വിക്കറ്റുമായി തിളങ്ങി. രാഹുല്‍ ചാഹര്‍ രണ്ടു വിക്കറ്റെടുത്തു.

Content Highlights: ipl 2022 Lucknow Super Giants beat Punjab kings by 20 runs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented